വനിതാ ലോങ്ജംപിൽ 22 വർഷം പഴക്കമുള്ള റെക്കോഡ് പഴങ്കഥയാക്കി ആൻസി: തകർന്നത് അഞ്ജു ബോബി ജോർജിന്റെ റെക്കോഡ്

Ancy Sojan Edappilly Record

ലോങ്ജംപിൽ ആൻസി ചാടിയ 6.88 മീറ്ററിന് 22 വർഷത്തിന്റെ ​ദൂരമാണുള്ളത്. വനിതകളുടെ ലോങ്ജംപിൽ 22 വർഷം മുമ്പ് അഞ്ജു ബോബി ജോർജ് സ്ഥാപിച്ച ദേശീയ റെക്കോഡാണ് ആൻസി മറികടന്നത്. ദേശീയ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 6.88 മീറ്റർ ചാടിയ ആൻസി ദേശീയ റെക്കോഡോഡെ സ്വർണം സ്വന്തമാക്കുകയും ഏഷ്യൻ ​ഗെയിംസിൽ യോ​ഗ്യത ഉറപ്പിക്കുകയും ചെയ്തു.

മയുഖ ജോണിയുടെ 6.63 മീറ്റർ മീറ്റ് റെക്കോഡ് മറികടന്ന് 2004 ഏതൻസ് ഒളിമ്പിക്സിലാണ് അഞ്ജു ​ബോബി ജോർജ് 6.83 മീ റെക്കോഡ് സ്ഥാപിച്ചത്. ഒഡിഷയിലെ ഭുവനേശ്വറിൽ നടന്ന അന്തർ സംസ്ഥാന അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ റെക്കോഡ് സ്ഥാപിച്ച ആൻസി ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥയാണ്‌. സെപ്തംബറിൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ​ഗെയിംസിലേക്കും ആൻസി യോ​ഗ്യത നേടി. അഞ്ചാമത്തെ ചാട്ടത്തിലാണ് ആൻസി റെക്കോഡ് ദൂരം കണ്ടെത്തിയത്.

Also Read: ഫിഫ ലോകകപ്പ് 2026: കൊളംബിയയോട് സമനില വഴങ്ങി പോർച്ചുഗൽ; റൗണ്ട് ഓഫ് 32 വിൽ എതിരാളി ക്രൊയേഷ്യ

തൃശൂർ നാട്ടിക തൃപ്രയാർ ഇടപ്പള്ളി സോജന്റെയും ജാൻസിയുടെയും മകളാണ്‌. സഹോദരങ്ങൾ: ഡൊമിനിക്‌, അഞ്‌ജലി. അനൂപ് ജോസഫാണ് ആൻസിയുടെ പരിശീലകൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News