
ദിവസങ്ങൾ മാറുന്നതിന് അനുസരിച്ച് ഫാഷൻ ട്രെൻഡുകളും മാറുകയാണ്. വസ്ത്രങ്ങൾ, ചെരുപ്പുകൾ, ആക്സസറീസ് എന്നിവയിൽ പുതിയ മാറ്റങ്ങൾ പരീക്ഷിക്കാനാണ് യുവതലമുറയ്ക്ക് താല്പര്യം. അങ്ങനെ അടുത്തിടെ വൈറലായ ഒന്നാണ് റോങ് ഷൂ തിയറി. എന്താണ് ഈ തിയറി എന്ന് സംശയമുണ്ടോ? തലപുകയ്ക്കേണ്ട കാര്യമില്ല. സാധാരണ പുറത്ത് പോകുമ്പോഴോ, എന്തെങ്കിലും പരിപാടിക്ക് പോകുമ്പോഴോ വസ്ത്രത്തിന് ചേരുന്ന ചെരുപ്പാണ് നമ്മൾ പൊതുവെ ധരിക്കാറ്, അല്ലേ? എന്നാൽ ഈ തിയറി പ്രകാരം വസ്ത്രത്തിന് ഒട്ടും ചേരാത്ത ചെരുപ്പാണ് ഇടുന്നത്.
കേൾക്കുമ്പോൾ തന്നെ ഒരു കൗതുകം തോന്നുന്നില്ലേ? ഇതിനെയാണ് റോങ് ഷൂ തിയറി എന്ന് പറയുന്നത്. പ്രശസ്ത അമേരിക്കൻ സ്റ്റൈലിസ്റ്റ് അലിസൺ ബോൺസ്റ്റീനാണ് ഈ തിയറി അവതരിപ്പിച്ചത്.ലോകമെമ്പാടും ഈ തിയറിക്ക് ധാരാളം ആരാധകരുണ്ട്. സോനം കപൂർ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നീ ബോളിവുഡ് താരങ്ങളും ഇതിൽ ഉൾപ്പെടുന്നു .വസ്ത്രത്തിന് അതേ നിറത്തിലുള്ള ചെരുപ്പ് വേണം എന്ന പഴയ നിയമത്തെ പൊളിച്ചെഴുതുകയാണ് ഈ തിയറി. കോൺട്രാസ്റ്റ് ഫാഷനാണ് ഇപ്പോഴത്തെ വലിയ ട്രെൻഡ്
ഇങ്ങനെ ഒന്ന് ട്രൈ ചെയ്ത് നോക്കൂ
- ന്യൂട്രൽ കളറിലുള്ള വസ്ത്രത്തിന് ബ്രൈറ്റ് നിറത്തിലുള്ള ഷൂസ് ഇട്ടാൽ ലുക്ക് കൂടുതൽ ആകർഷകമാകും
- ഫോർമൽ പാന്റിനൊപ്പം ഷൂവിന് പകരം സ്പോർട്ടി ട്രെയിനറുകൾ പരീക്ഷിക്കാം
- പാർട്ടിവെയർ ഡ്രസിനൊപ്പം ഹൈ ഹീൽസിന് പകരം സ്നീക്കേഴ്സ് ഇടാം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

