ദക്ഷിണ കൊറിയയിലെ ഗുമിയിൽ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം ദിവസം ഹാട്രിക് സ്വര്‍ണവുമായി ഇന്ത്യ. മെഡൽ വേട്ടയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. അതേസമയം, മലയാളി താരം ആന്‍സി സോജന്‍ വനിതകളുടെ ലോങ്ജമ്പില്‍ വെള്ളി നേടി.
100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യാരാജി, പുരുഷന്മാരുടെ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലേ, വനിതകളുടെ 4×400 മീറ്റര്‍ റിലേയില്‍ മലയാളിയായ ജിസ്ന മാത്യു, രുപാല്‍ ചൗധരി, രജിത കുഞ്ച, ശുഭ വെങ്കിടേശന്‍ എന്നിവരാണ് സ്വർണം നേടിയത്. അഞ്ച് സ്വര്‍ണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ ഇന്നലെ വരെയുള്ള സമ്പാദ്യം. ഇന്ന് ഇന്ത്യന്‍ താരങ്ങൾ അണിനിരക്കുന്ന ആറ് ഫൈനലുകളുണ്ട്.
Read Also: ടു ഫൈനൽ; ടിക്കെറ്റെടുത്ത് ആർ സി ബി: പഞ്ചാബിനെ എട്ട് വിക്കറ്റിന് തകര്‍ത്തു
12.96 സെക്കന്‍ഡില്‍ ആണ് 100 മീറ്റർ ഹർഡിൽസിൽ ജ്യോതി കനക നേട്ടം കൊയ്തത്. കഴിഞ്ഞ പ്രാവശ്യവും സ്വര്‍ണം നേടിയിരുന്നു. പുരുഷന്മാരുടെ സ്റ്റീപ്പിള്‍ചേസില്‍ 36 വര്‍ഷത്തിന് ശേഷമാണ് സ്വര്‍ണനേട്ടം. എട്ട് മിനിറ്റ് 20.92 സെക്കന്‍ഡിലാണ് സാബ്ലെ ഫിനിഷ് ചെയ്തത്. വനിതകളുടെ 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യ മൂന്ന് മിനുട്ട് 34.18 സെക്കന്‍ഡിലാണ് കുതിച്ചെത്തിയത്. 12 വര്‍ഷത്തിന് ശേഷമാണ് റിലേ സ്വര്‍ണം.
വനിതകളുടെ ലോങ്ജമ്പില്‍ മലയാളിയായ ആന്‍സി സോജന്‍ 6.33 മീറ്റര്‍ ചാടിയാണ് വെള്ളി നേടിയത്. അഞ്ജു ജോബി ജോര്‍ജ് പരിശീലിപ്പിച്ച ഉത്തര്‍പ്രദേശുകാരി ശൈലി സിങ് 6.30 മീറ്ററോടെ വെങ്കലം സ്വന്തമാക്കി. പുരുഷന്മാരുടെ 4×400 മീറ്റര്‍ റിലേയിലും ഇന്ത്യ വെള്ളി നേടി. മലയാളിയായ ടി എസ് മനു, ജയകുമാര്‍, ടി കെ വിശാല്‍, ധരംവീര്‍ ചൗധരി എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് സിൽവർ മെഡൽ കൊത്തിയെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

