അയോധ്യ സംഘപരിവാർ കൊള്ള: മുൻ ട്രസ്റ്റി അം​ഗത്തിനെതിരെ കൂടുതൽ തെളിവുകൾ

anil misra

അയോധ്യ സംഘപരിവാർ കൊള്ളയിൽ മുൻ ട്രസ്റ്റി അം​ഗത്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. മുൻ ട്രസ്റ്റ് അംഗം അനിൽ മിശ്രയ്ക്ക് എതിരെയുള്ള കൂടുതൽ തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സംഭാവനയിൽ അറസ്റ്റിലായ എട്ടു പ്രതികളിൽ ആറു പേരെയും ശുപാർശ ചെയ്തത് അനിൽ മിശ്ര ആണെന്ന് കണ്ടെത്തി. സംഭാവന എണ്ണുന്നതിലും മേൽനോട്ടം വഹിക്കുന്നതിനും അനിൽ മിശ്രയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായതായും അന്വേഷണസംഘം കണ്ടെത്തി.

കോടികളുടെ കൊള്ളയാണ് സംഘപരിവാറിൻ്റെ നേതൃത്വത്തിൽ അയോധ്യ രാമക്ഷേത്രത്തിൽ നടന്നത്. കൊള്ളയുടെ വിവരങ്ങൾ പുറത്തുവന്നിട്ടും ചമ്പത്ത് റായിക്കും, അനിൽ മിശ്രയ്ക്കും എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഇതുവരെ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

Also read: 19 ദിവസം പിന്നിട്ട് ജന്തർ മന്ദിറിലെ കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധം

അതിനിടെ ബിജെപി ആർഎസ്എസ് നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിൽ ആകുകയാണ് ബദരീനാഥ് ക്ഷേത്രത്തിലും കൊള്ളയെന്ന ആരോപണം. ആരോപണം ശക്തമായ സാഹചര്യത്തിലാണ് ഉത്തരാഖണ്ഡ് സർക്കാർ അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചത്.  ആരോപണ വിധേയനായ പ്രമോദ് നൌടിയാലിനെ സമിതി ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News