ഷുഗറാണോ വില്ലന്‍ ? പാവയ്ക്ക ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

ദിവസവും പാവയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ ആരോഗ്യകരമാണ്. ആന്റി മൈക്രോബിയല്‍, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുളള പാവയ്ക്ക രക്തം ശുദ്ധമാക്കാന്‍ സഹായിക്കും. ജീവകം സിയുടെ കലവറയാണ് പാവയ്ക്ക. പ്രമേഹ രോഗികള്‍ പാവയ്ക്ക കഴിക്കുന്നത് വളരെ നല്ലതാണ്.

പാവയ്ക്കയില്‍ ഇന്‍സുലിന്‍ പോലുള്ള പോളിപെപ്‌റ്റൈഡ് പി എന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ അനുകരിക്കുകയും പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും സഹായിക്കും. കൊളസ്‌ട്രോള്‍ രോഗികള്‍ പാവയ്ക്ക നന്നായി കഴിക്കാന്‍ ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കാറുണ്ട്.

Also Read : ആര്‍ത്തവ സമയത്തെ വേദന സഹിക്കാന്‍ കഴിയുന്നില്ലേ ? ഇതാ ശര്‍ക്കരകൊണ്ടൊരു സൂത്രവിദ്യ

പാവയ്ക്കയ്ക്ക് കൊഴുപ്പിനെ നിയന്ത്രിക്കാന്‍ കഴിയും. അതുപോലെതന്നെ പാവയ്ക്കയില്‍ കാലറി വളരെ കുറവാണ്. അതുകൊണ്ട്, പാവയ്ക്ക നിങ്ങളുടെ ഡയറ്റ് തെറ്റിക്കില്ല. സോറിയാസിസ് രോഗത്തിന് പാവയ്ക്ക കഴിക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാനും പാവയ്ക്കയ്ക്ക് കഴിവുണ്ട്.

ഇരുമ്പ്, പൊട്ടാസിയം തുടങ്ങിയവ ധാരാളം പാവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ജീവകം ബി1, ബി2, ബി3 ജീവകം സി, മഗ്‌നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകള്‍, കാത്സ്യം എന്നിവയുടെയും കലവറയാണ് പാവയ്ക്ക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News