കണ്ണഞ്ചിപ്പിക്കുന്ന ആകാശവിസ്മയം; ‘ബ്ലൂ മൈക്രോമൂൺ’ എത്തുന്നു, എപ്പോൾ കാണാം

Rare “Blue Micromoon” to Illuminate Sky

ആകാശ നിരീക്ഷകർക്കായി ഈ വാരന്ത്യത്തിൽ എത്തുന്നത് ഒരു അപൂർവ്വ പ്രതിഭാസം തന്നെയാണ്. 2026 മെയ് 31-ന് ആകാശത്ത് ‘ബ്ലൂ മൈക്രോമൂൺ’ തെളിയും. ഈ വർഷത്തെ ഏറ്റവും ചെറുതും ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ളതുമായ പൗർണ്ണമിയായിരിക്കും ഇത്.

എന്താണ് ഈ ബ്ലൂ മൈക്രോമൂൺ?

രണ്ട് സവിശേഷ സാഹചര്യങ്ങൾ ഒരേസമയം സംഭവിക്കുമ്പോഴാണ് ഇതിനെ ‘ബ്ലൂ മൈക്രോമൂൺ’ എന്ന് വിളിക്കുന്നത്.

ബ്ലൂ മൂൺ: ഒരു കലണ്ടർ മാസത്തിൽ തന്നെ വരുന്ന രണ്ടാമത്തെ പൗർണ്ണമിയെയാണ് ‘ബ്ലൂ മൂൺ’ എന്ന് വിളിക്കുന്നത്. സാധാരണയായി രണ്ട് മൂന്ന് വർഷത്തിലൊരിക്കൽ മാത്രമാണ് ഇത്തരം പ്രതിഭാസങ്ങൾ സംഭവിക്കാറുള്ളത്.

മൈക്രോമൂൺ: ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള ബിന്ദുവിൽ എത്തുമ്പോൾ സംഭവിക്കുന്ന പൗർണ്ണമിയാണിത്. സൂപ്പർമൂണിന് നേരെ വിപരീതമായ അവസ്ഥയാണിത്

സാധാരണ പൗർണ്ണമിയേക്കാൾ ഏകദേശം 6% വലിപ്പം കുറഞ്ഞും 10% പ്രകാശം കുറഞ്ഞും ആയിരിക്കും മൈക്രോമൂൺ ദൃശ്യമാവുക. സൂപ്പർമൂണിനേക്കാൾ 14% വരെ വലിപ്പക്കുറവ് ഇതിനുണ്ടാകാം. മെയ് 31-ന് ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏകദേശം 2,52,360 മൈൽ അകലെയായിരിക്കും. ‘ബ്ലൂ മൂൺ’ എന്ന പേരുണ്ടെങ്കിലും ചന്ദ്രൻ നീല നിറത്തിലല്ല കാണപ്പെടുക. സാധാരണ വെളുത്ത നിറത്തിലോ ചക്രവാളത്തിന് സമീപം സ്വർണ്ണനിറത്തിലോ തന്നെയായിരിക്കും ചന്ദ്രനെ കാണാൻ സാധിക്കുക.

ALSO READ: റീൽസ് എടുക്കുമ്പോൾ ഇനി ടെൻഷൻ വേണ്ട; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

മെയ് 31-ന് 8:45 UTC (ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം) ആണ് ഈ പ്രതിഭാസം അതിന്റെ പൂർണ്ണതയിൽ എത്തുക. ചന്ദ്രോദയ സമയത്തോ രാത്രി വൈകിയോ ഇത് നിരീക്ഷിക്കാവുന്നതാണ്. ഇത് കാണുന്നതിന് ടെലിസ്കോപ്പ് പോലുള്ള പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല, എങ്കിലും ബൈനോക്കുലറുകൾ ഉപയോഗിച്ചാൽ ചന്ദ്രോപരിതലത്തിലെ കൂടുതൽ വിവരങ്ങൾ വ്യക്തമായി കാണാൻ സാധിക്കും.

ദക്ഷിണാർദ്ധഗോളത്തിലുള്ളവർക്ക് ചന്ദ്രൻ സ്കോർപിയസ് നക്ഷത്രസമൂഹത്തിലെ തിളക്കമുള്ള ചുവന്ന നക്ഷത്രമായ അന്റാറെസിന് മുന്നിലൂടെ കടന്നുപോകുന്നത് കാണാൻ സാധിച്ചേക്കാം. ഉത്തരാർദ്ധഗോളത്തിൽ ഉള്ളവർക്ക് ചന്ദ്രൻ ഈ നക്ഷത്രത്തിന് സമീപം തിളങ്ങുന്നതായും കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News