സ്വർണം കുതിപ്പ് തുടങ്ങി; ഇന്നത്തെ വില അറിയാം

todays gold rate kerala

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റം. ഒരു പവൻ സ്വർണത്തിന് 480 രൂപയുടെ വർധന. ഇതോടെ 73 ,680 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നത്തെ നിരക്ക്. ഇന്നലെ 73,200 രൂപയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി താഴ്ന്നിരുന്നു സ്വർണവില ഇന്ന് ഉയരുകയായിരുന്നു. ജൂലൈ ഒന്‍പതിന് 72,000 രൂപയായിരുന്ന സ്വർണം ഇരുപത്തിമൂന്നാം തീയതി ആയപ്പോ‍ഴേക്കും 75,040 രൂപയില്‍ എത്തിയിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

Also read:വി എസിന് ആദരവുമായി സ്റ്റാർട്ടപ്പ് : പൊതുമേഖലയിൽ ഉൾപ്പടെയുള്ള 10 സ്ഥാപനങ്ങൾക്ക് സൗജന്യ സേവനം

അടുത്ത മാസം കല്യാണ സീസൺ ആയത് കൊണ്ട് തന്നെ കൂടുതൽ ആളുകളും അഡ്വാൻസ് ബുക്കിംഗ് സംവിധാനം ഉപയോഗപ്പെടുത്തുകയാണ്. ദിവസംത്തോറും നിരക്ക് മാറി മറിയുന്നത് കൊണ്ട് തന്നെ കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങാൻ വേണ്ടിയാണ് ആളുകൾ അഡ്വാൻസ് ബുക്കിംഗ് സംവിധാനം ഉപയോഗപ്പെടുത്തുന്നത്. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News