കുമളി അട്ടപ്പള്ളത്ത് ഒന്നര ഏക്കർ ഏലം കൃഷി നശിപ്പിച്ചു

idukki-cardamom-destroying

ഇടുക്കി കുമളി അട്ടപ്പള്ളത്ത് സാമൂഹ്യ വിരുദ്ധര്‍ ഒന്നര ഏക്കറിലെ ഏലം കൃഷി നശിപ്പിച്ചു. ചെടികളുടെ ശരങ്ങള്‍ വെട്ടി നശിപ്പിക്കുകയായിരുന്നു. അട്ടപ്പള്ളം കരുവേലിപ്പടി വലിയപറമ്പില്‍ ജയകൃഷ്ണന്റെ ഏലത്തോട്ടത്തിലാണ് സംഭവം.

കുമളി അട്ടപ്പള്ളം കരുവേലിപ്പടി ജയകൃഷ്ണന്റെ ഒന്നരയേക്കര്‍ സ്ഥലത്തെ ഏകദേശം നൂറ്, നൂറ്റി പത്ത് ഏല ചെടികളിലെ ശരങ്ങളാണ് വെട്ടി മുറിച്ച നിലയില്‍ കണ്ടത്. വെട്ടിയ ശരങ്ങള്‍ ഓരോ ഏല ചുവട്ടില്‍ തന്നെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആരാണ് ചെയ്തത്, എന്തിനു ചെയ്‌തു എന്നത് വ്യക്തമല്ല. എന്തായാലും കുടുബത്തിന്റെ വര്‍ഷങ്ങളുടെ അധ്വാനമാണ് നഷ്ടപ്പെട്ടത്.

Read Also: ആലപ്പുഴയിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരും

ഇത്തരത്തിലുള്ള സംഭവങ്ങള്‍ പ്രദേശത്ത് മുന്‍പ് ഉണ്ടായിട്ടില്ല. അതേസമയം, ഏലയ്ക്ക മോഷണം സ്ഥലത്ത് പതിവാണ് എന്ന് നാട്ടുകാര്‍ പറഞ്ഞു. വിഷയത്തില്‍ ജയ കൃഷ്ണന്‍ കുമളി പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ഊർജിതമാക്കി.

News Summary: Anti-social elements destroyed one and a half acres of cardamom cultivation in Attapallath, Kumily, Idukki

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News