തൃശൂരിൽ കാമുകിയുടെ ഭർത്താവിനെയും സുഹൃത്തിനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ

തൃശൂർ പഴയന്നൂരിൽ കാമുകിയുടെ ഭർത്താവിനെയും സുഹൃത്തിനെയും വീടു കയറി ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഒറ്റപ്പാലം വരോട് കോലോത്തുപറമ്പിൽ 23 വയസ്സുള്ള ഭവാസ്, ഇയാളുടെ സുഹൃത്തും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഒറ്റപ്പാലം ചുനങ്ങാട് വാരിയത്തു പറമ്പിൽ 19 വയസ്സുള്ള മനൂപ് എന്നിവരാണ് അറസ്റ്റിലായത്.

Also read:സൂക്ഷിച്ചില്ലങ്കില്‍ പണികിട്ടും; വാട്സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വന്‍ കെണി

ശനിയാഴ്ച അർദ്ധരാത്രിയാണ് പാലക്കാട് പുതുശ്ശേരി നീലിക്കാട് വീട്ടിൽ ജയകൃഷ്ണനെ പ്രതികൾ ആക്രമിച്ചത്. ജയകൃഷ്ണനെ തലക്ക് വെട്ടി പരിക്കേൽപ്പിക്കുകയും തടയാൻ ശ്രമിച്ച സുഹൃത്ത് വിനോദിന്റെ കൈ തല്ലിയൊടിക്കുകയും ചെയ്തു. ആറുമാസം മുൻപ് കാമുകനൊപ്പം പോയ ഭാര്യയേയും കുട്ടികളെയും കാണാൻ കോടത്തൂരിലുള്ള വീട്ടിലേക്ക് ജയകൃഷ്ണൻ പോയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News