
സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം വിവാദത്തിൽ പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ. പരീക്ഷാഫലം റദ്ദാക്കി പഴയരീതിയിൽ മൂല്യനിർണയം നടത്തണം എന്നാണ് വിദ്യാർഥികളുടെ ആവശ്യം. ഇതിനായി സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം ആരംഭിച്ച് കഴിഞ്ഞു.
ശരിയായ ഉത്തരങ്ങൾക്കടക്കം മാർക്ക് ലഭിച്ചിട്ടില്ലെന്നാണ് വിദ്യാർഥികളുടെ പരാതി. ഇത് സംബന്ധിച്ച സ്ക്രീൻഷോട്ടുകളും ഇവർ പുറത്തിവിട്ടു. ഗൾഫ് മേഖലയിലെ മാർക്കിങ് രീതിയിലും വ്യാപകമായി പരാതി ഉയരുന്നുണ്ട്. പ്രത്യേക മൂല്യനിർണയം നടപ്പാക്കിയതിലും അപാകതയുണ്ടായി. ഇതിനിടെ മൂല്യനിർണയത്തിലെ പ്രശ്നത്തിൽ കേന്ദ്ര വിദ്യാഭാസ മന്ത്രാലയം വിശദീകരണം തേടി.
ALSO READ: ഇൻസ്റ്റഗ്രാമിൽ തിരിച്ചെത്തി കോക്രോച്ച് ജനതാ പാർട്ടി; ഹാക്ക് ചെയ്ത അക്കൗണ്ട് വീണ്ടെടുത്തു
നേരത്തെ സിബിഎസ്ഇ (CBSE) 12-ാം ക്ലാസ് മൂല്യനിർണയ പ്രക്രിയയിൽ സംഭവിച്ചിട്ടുള്ളത് ഗുരുതരമായ അനാസ്ഥയെന്ന് ചൂണ്ടിക്കാട്ടി എസ് എഫ് ഐ രംഗത്തെത്തിയിരുന്നു. വിദ്യാർഥികളുടെ ഭാവി തകർക്കുന്ന കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി. എസ്. സഞ്ജീവ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു. ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളെ ഉത്കണ്ഠയിലേക്കും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിലേക്കും തള്ളിവിട്ടുകൊണ്ടാണ് ഈ വർഷത്തെ സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ മൂല്യനിർണയം നടത്തിയിട്ടുള്ളതെന്നും എസ് എഫ് ഐ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

