മെസേജിങ് ആപ്പുകൾക്ക് ഏകീകൃത ചട്ടങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഇത് സംബന്ധിച്ച് കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം ആലോചന തുടങ്ങി. വാട്സ്ആപ്പ് യൂസർ നെയിം വിവാദത്തിന് പിന്നാലെയാണ് നീക്കം.
ALSO READ: ഒഴിവുകൾ നികത്താതെ ഇന്ത്യൻ റെയിൽവേ; ലോക്കോ പൈലറ്റുമാർ ജോലി ചെയ്യുന്നത് മതിയായ വിശ്രമം ഇല്ലാതെ
വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്പുകൾക്കെല്ലാം ഏകീകൃതമായ ചട്ടക്കൂട് കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ നീങ്ങുന്നത്. ഒരു പ്ലാറ്റ്‌ഫോമിന് മാത്രമായി പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല. പകരം, എല്ലാ മെസേജിങ് ആപ്പുകൾക്കും ഒരേ മാനദണ്ഡങ്ങൾ ബാധകമാക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. മെസ്സേജിങ് പ്ലാറ്റ്‌ഫോമുകൾക്കായി ഏകീകൃത നിയമം കൊണ്ടുവരാനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചതാണ് റിപ്പോർട്ടുകൾ.
നിയമപരമായ പഴുതുകൾ അടയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പൊതുമാനദണ്ഡങ്ങൾ രൂപീകരിക്കുന്നത്. ഒരു പ്ലാറ്റ്‌ഫോമിലെ ഫീച്ചർ തടയുമ്പോൾ മറ്റ് പ്ലാറ്റ്‌ഫോമുകൾ സമാന സേവനങ്ങൾ നൽകുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. അന്തിമ തീരുമാനത്തിന് മുൻപ് എല്ലാ മെസ്സേജിങ് പ്ലാറ്റ്‌ഫോമുകളുമായും സർക്കാർ ചർച്ച നടത്തും. വാട്സാപ്പിനും ടെലിഗ്രാമിനും നൽകിയ നോട്ടിസുകളുടെ മറുപടികളും കേന്ദ്ര ഐടി – ഇലക്ട്രോണിക്സ് മന്ത്രാലയം പരിശോധിച്ചുവരികയാണ്.
The Central Government has begun consultations on introducing a common regulatory framework for messaging apps, including WhatsApp, Telegram and Signal.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

