വഖഫ് ബോര്‍ഡ് വിവാദം; കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് വഖഫ് ബോർഡിൻ്റെ പ്രവർത്തന സ്വാതന്ത്ര്യത്തിൽ ഇടപെട്ടില്ല, യുഡിഎഫ് വന്നപ്പോൾ സ്ഥിതി മാറി: ചെയര്‍മാന്‍ കെ എസ് ഹംസ

വഖഫ് ബോർഡ് വിവാദത്തിൽ പ്രതികരണവുമായി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ് ഹംസ. സർക്കാരിൻ്റെ അവസ്ഥ നെല്ല് കാണാത്ത കോഴി അരി കണ്ടത് പോലെയാണെന്നും സർക്കാർ അനവസരത്തിൽ തലയിട്ട് പ്രശ്നം വഷളാക്കിയെന്നും ഹംസ വിമർശിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് വഖഫ് ബോർഡിൻ്റെ പ്രവർത്തന സ്വാതന്ത്ര്യത്തിൽ ഇടപെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ,
യുഡിഎഫ് സർക്കാർ നിലവിൽ വന്ന ശേഷം സ്ഥിതി മാറിയെന്നും അദ്ദേഹം പറഞ്ഞു.

11 അംഗങ്ങളെ ഒരുമിച്ച് നിയമിക്കണം എന്ന് എവിടെയും പറയുന്നില്ലെന്നും ബോർഡിൻ്റെ പ്രവർത്തനം സുഗമമായി മുന്നോട്ട് പോവുകയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മുനമ്പം വിഷയത്തിൽ സർക്കാർ ആത്മാർത്ഥത കാണിക്കുന്നില്ലെന്നും ഫറൂഖ് കോളജിനെ സംരക്ഷിക്കാൻ സർക്കാരിന് അമിതമായ താല്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. വഖഫിൻ്റെ കാര്യത്തിൽ രാഷ്ട്രീയമില്ലാതെയാണ് ബോർഡ് മുന്നോട്ട് പോകുന്നത്. ബോർഡ് പുനസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് ആദ്യം പരാതി നൽകുന്നത് ലീഗ് നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തെ തകർക്കാനുള്ള ആരോഗ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ സങ്കുചിത രാഷ്ട്രീയ ലക്ഷ്യം: ഐ സാജു

ഒരേ ടേബിളിൽ നടന്ന ചർച്ചയുടെ ഭാഗമാണ് ഇതെല്ലാം എന്നാണ് സംശയിമെന്നും ബോർഡിനെ കേൾക്കാതെ കോടതിയിൽ നിന്നും നിർദേശം വരുന്നത് ആശങ്കയുണ്ടാക്കുന്നെന്നും അദ്ദേഹം പറഞ്ഞു. എജി കോടതിയിൽ വന്ന് ഹർജിയിലെ വാദങ്ങൾ ശരിവെക്കുകയായിരുന്നെന്നും
തലയൂരാൻ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News