ഐസിഎസ്ഇ- ഐഎസ്‍സി പത്ത്, പന്ത്രണ്ട്‌ പരീക്ഷാഫലം പ്രഖ്യാപിച്ചു

gate 2026 result

രാജ്യത്ത് ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്‍.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. https://cisce.org/ എന്ന വെബ്സൈറ്റിലോ ഡിജിലോക്കർ പ്ലാറ്റ്‌ഫോം വഴിയോ ഫലം അറിയാം. കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ്(CISCE) ആണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Also read: ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ? എറണാകുളത്ത് തൊഴിൽ മേള പങ്കെടുക്കൂ

യുണീക് ഐ.ഡിയും ഇൻഡക്സ് നമ്പറും ഉപയോ​ഗിച്ച് വിദ്യാർഥികൾക്ക് ഡിജിറ്റൽ മാർക്ക്‌ഷീറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയും. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയായിരുന്നു നടന്നത്. ഫെബ്രുവരി 13 മുതല്‍ ഏപ്രിൽ 5 വരെയായിരുന്നു പന്ത്രണ്ടാം ക്ലാസ് പരീക്ഷ. ഐ.എസ്.സിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ദക്ഷിണ മേഖലയാണ്. വിജയശതമാനം 99.76 ശതമാനമാണ് .

തെക്കൻ മേഖലക്ക് 99.73 ശതമാനവും കിഴക്കൻ മേഖലക്ക് 98.70 ശതമാനവും വടക്കൻ മേഖലക്ക് 98.78 ശതമാനവും വിജയമുണ്ടായിട്ടുണ്ട്. 93.39 ശതമാനമാണ് വിദേശ വിദ്യാർഥികളുടെ വിജയം.വിദ്യാർഥികൾക്ക് ഉത്തരക്കടലാസുകൾ പുനഃപരിശോധിക്കാനുള്ള അവസരമുണ്ട്. മേയ് നാല് വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. കൂടാതെ മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് രണ്ട് വിഷയങ്ങളിൽ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News