നോയ്‌ഡ തൊഴിലാളി സമരത്തിൽ യുപി പൊലീസ് വീട്ടുതടങ്കലിൽ ആക്കിയിരുന്ന സിഐടിയു ഗൗതം ബുദ്ധ നഗർ സെക്രട്ടറി ഗംഗേശ്വർ ദത്ത് ശർമക്ക് മോചനം. 13 ദിവസത്തിനുശേഷമാണ് മോചനം. സമരത്തിന്റെ ഭാഗമായ നൂറോളം തൊഴിലാളികൾ ഇപ്പോഴും ജയിലിൽ തുടരുകയാണ്. സമരം തുടങ്ങിയ ദിവസം രാത്രി ഒമ്പതിന് ആണ് ഗംഗേശ്വറിനെ ജയിലാക്കുന്നത്.
ഫോണും പിടിച്ചെടുത്തു. സിഐടിയു നേതാക്കൾക്ക് എതിരെ മാത്രം ആയിരുന്നു നടപടി സ്വീകരിച്ചത്. സമരത്തിൽ പങ്കെടുത്തവരെ പൊലീസ് പിന്നീട് വിട്ടയച്ചെങ്കിലും ഗംഗേശ്വറിനെ മോചിപ്പിക്കാ തയ്യാറായിരുന്നില്ല. സിഐടിയു സമ്മർദ്ദം ശക്തമാക്കിയതിനെ തുടർന്നാണ് വിട്ടയച്ചത്.
മിനിമം വേതനവും സുരക്ഷിതമായ തൊഴിലിടവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ടുള്ള സമരത്തെ അടിച്ചമർത്തുകയാണ് ഉത്തർപ്രദേശിലെ ബിജെപി സർക്കാർ. സമരത്തെ അടിച്ച് അടിച്ചമർത്താൻ, സമരം ചെയ്ത 350ലധികം തൊഴിലാളികളെയാണ് യുപി പൊലീസ് കസ്റ്റഡിൽ എടുത്തത്.
സമരത്തിന് നേതൃത്വം നൽകുന്ന സിഐടിയു നേതാക്കൾ പലരെയും പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. ഇതിനിടെ സമരം ആളിക്കത്തുന്ന സാഹചര്യത്തിൽ, കമ്പനികൾക്ക് തൊഴിലാളികളെ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി മുന്നോട്ടുപോകുകയാണ് തൊഴിൽ വകുപ്പ്. 203 ഓളം കരാറുകാരുടെ ലൈസൻസാണ് ഇതിനോടകം റദ്ദാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

