കോട്ടയം വൈക്കത്ത് 14-കാരനെ മുന്‍ സഹപാഠികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു.
മര്‍ദന ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാം വഴി പ്രചരിപ്പിച്ചതായും പരാതിയുണ്ട്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഭയം കാരണം കുട്ടി സംഭവം പുറത്ത് പറഞ്ഞിരുന്നില്ല.
പ്രതികൾ പ്രചരിപ്പിച്ച ദൃശ്യങ്ങള്‍ മർദനമേറ്റ കുട്ടിയുടെ മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് വൈക്കം പൊലീസില്‍ പരാതി നല്‍കിയത്. കുട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. വൈക്കത്തെ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ് വീട്ടില്‍ നിന്നും വിളിച്ചിറക്കി മര്‍ദിച്ചത്. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Read Also: അയണ്‍ ഗുളികകള്‍ മത്സരിച്ച് കഴിച്ചു; ശാസ്താംകോട്ടയിൽ സ്കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം
News Summary: A 14-year-old boy was beaten up by a group of former classmates in Vaikom, Kottayam.
There are also complaints that the footage of the beating was shared on Instagram. The incident took place last Saturday. The boy did not tell anyone about the incident due to fear.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

