നായ മൂത്രമൊഴിച്ചത് വീടിന്റെ തറയിൽ നിന്നും കഴുകി കളയാൻ ആവശ്യപ്പെട്ട അമ്മയെ 17 കാരി കത്തികൊണ്ട് കഴുത്തിൽ കുത്തി. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അമ്മയുടെ മുഖവും തലമുടിയും കത്തിക്കരിഞ്ഞ അവസ്ഥയിൽ ആണ്.
സ്ത്രീയുടെ ബോധം തെളിഞ്ഞതിന് ശേഷം മജിസ്ട്രേട്ട്, ആശുപത്രിയിൽ നേരിട്ട് എത്തി മൊഴി രേഖപ്പെടുത്തും. വാടയ്ക്കൽ ഷൺമുഖസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഹിളാ കോൺഗ്രസ് ഭാരവാഹിയാണ് മകളുടെ ആക്രമണത്തിന് ഇരയായത്.
ENGLISH SUMMARY: In a shocking incident from Alappuzha, a 17-year-old girl attacked her mother with a knife after being asked to clean dog urine from the floor. The woman, a Mahila Congress functionary, sustained severe injuries and is undergoing emergency surgery at Alappuzha Medical College Hospital. Magistrate to record her statement once she regains consciousness.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

