സൈബര്‍ തട്ടിപ്പ്; ഓണ്‍ലൈന്‍ ട്രേഡിങിന്റെ പേരില്‍ 42 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയില്‍

cyber fraud

കാസറഗോഡ് അംഗടിമോഗര്‍ സ്വദേശിയെ ഓണ്‍ലൈന്‍ ട്രേഡിങിന്റെ പേരില്‍ വാട്‌സാപ്പ് വഴി ബന്ധപ്പെട്ട് 42 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതിയെ പിടികൂടി. കാസറഗോഡ് സൈബര്‍ പോലീസ് ആന്ധ്രയില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. DHANI – TRD എന്ന വ്യാജ അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ചായിരുന്നു പണം തട്ടിയത്.

വാട്‌സാപ്പ് വഴി ഇരയെ ബന്ധപ്പെട്ട് അമിത ലാഭ വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ്. 42,41000 രൂപയാണ് തട്ടിയെടുത്തത്. 04.04.2025 മുതല്‍ 21.04.2025 വരെയുള്ള ദിവസങ്ങളില്‍ പല തവണയായാണ് പണം കൈക്കലാക്കിയത്. കാസറഗോഡ് സൈബര്‍ പോലീസ് സറ്റേഷനില്‍ പരാതി ലഭിക്കുകയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രതിയായ ആന്ധ്രപ്രദേശ് വിജയവാഡ, ചന്ദ്രപാടലു സ്വദേശി വടലമുടി ഫണികുമാര്‍നെ അന്വേഷിച്ച് അന്വേഷണ സംഘം ആന്ധ്രായില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് അന്വേഷണത്തില്‍ ഇയാള്‍ ഒന്നേമുക്കാല്‍ കോടി തട്ടിയെടുത്ത മറ്റൊരു തട്ടിപ്പ് കേസില്‍ അനന്തപുര പോലീസ് പിടികൂടിയതായും, കൂടാതെ ഇയാള്‍ ഹൈദരാബാദ് ഗാചിബോളി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ മറ്റൊരു കേസിലും പ്രതിയാണെന്നും ഈ കേസില്‍ തെലങ്കാന സംഘറെഡ്ഡി ജയിലില്‍ കഴിയുന്നതായി കണ്ടെത്തുകയും ചെയ്തു . നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ കാസറഗോഡ് കോടതിയില്‍ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

Also read – ആ ‘റെക്കോര്‍ഡ്’ എ കെ ആന്റണിക്ക് സ്വന്തം; സഭാ സൈറ്റിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട ആദ്യ മുന്‍ മുഖ്യമന്ത്രി

കാസറഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീ ബി വി വിജയ ഭാരത് റെഡ്ഡി ഐപിഎസ് ന്റെ നിര്‍ദ്ദേശ പ്രകാരം കാസറഗോഡ് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ യു പി യുടെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍, എ എസ് ഐ രഞ്ജിത് കുമാര്‍, പ്രശാന്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദിലീഷ്, സിവില്‍ പോലീസ് ഓഫീസര്‍ വിപിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News