ഗോളടിക്കുന്തോറും തോറും പുതിയ റെക്കോര്‍ഡ്; മാസ്സാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Cristiano Ronaldo

ഗോളടിക്കുന്തോറും തോറും പുതിയ റെക്കോര്‍ഡുകളും സൃഷ്ടിക്കുകയാണ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്ലബ് തലത്തില്‍ 700 വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ഫുട്‌ബോളറായാണ് റൊണാള്‍ഡോയുടെ പുതിയ റെക്കോര്‍ഡ്. സൗദി പ്രോ ലീഗില്‍ അല്‍ നാസര്‍ ജയിച്ചതോടെയാണ് റൊണാള്‍ഡോ റെക്കോര്‍ഡിട്ടത്.

പ്രായം കൂടുന്തോറും റൊണാള്‍ഡോയുടെ പോരാട്ടത്തിനും വീര്യമേറുകയാണ്. ബൂട്ടുകള്‍ക്ക് വിശ്രമമില്ല . കൃസ്ത്യാനോ ഗോളുകള്‍ നേടിക്കൊണ്ടേയിരിക്കുന്നു. സൗദി പ്രോ ലീഗില്‍ അല്‍ റയിദിനെ 2-1 നാണ് റൊണാള്‍ഡോയുടെ ക്ലബായ അല്‍ നാസര്‍ തോല്‍പ്പിച്ചത്.

Also Read : ഭാരം കുറച്ചു, മുടി മുറിച്ചു പിന്നെ ഭാരം ഉയർത്തി; പൊൻ തിളക്കത്തിലേക്ക് എത്തിയ കഠിനാധ്വാനം

മുപ്പത്തഞ്ചാം മിനുറ്റില്‍ കൃസ്ത്യാനോ റൊണാള്‍ഡോ ആദ്യ ഗോള്‍ നേടി. ഈ മാസം ക്ലബിനായി റൊണാള്‍ഡോ നേടുന്ന അഞ്ചാം ഗോള്‍. 24 വര്‍ഷം തുടര്‍ച്ചയായി ഗോള്‍ നേടുന്ന ആദ്യ താരമായി റൊണാള്‍ഡോ റെക്കോര്‍ഡിട്ടത് ഈയടുത്താണ്.

ക്ലബ് ഫുട്‌ബോളില്‍ 700 വിജയങ്ങള്‍ നേടുന്ന ആദ്യ താരമായും ആരാധകരുടെ സിആര്‍ സെവന്‍ മാറുന്നു. അല്‍ നസറിന്റെ വിജയക്കുതിപ്പിന് റൊണാള്‍ഡോ മുഖ്യ ഘടകമാവുകയാണ്. ഒടുവിലത്തെ വിജയത്തോടെ സൗദി പ്രോലോഗില്‍ മൂന്നാം സ്ഥാനത്താണ് അല്‍ നാസറുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News