“സിന്നറും അൽകാരസും ഇന്ന് ടെന്നിസിന്റെ നേതാക്കൾ, എനിക്ക് ഇതിലും വലിയ വെല്ലുവിളി പ്രതീക്ഷിക്കാനില്ല”: നോവാക്ക് ജോക്കോവിച്ച്

Djokovic faces Sinner in Wimbledon

സിന്നറും അൽകാരസും ഇന്ന് ടെന്നീസിന്റെ നേതാക്കൾ, എനിക്ക് ഇതിലും വലിയ വെല്ലുവിളി പ്രതീക്ഷിക്കാനില്ലെന്നും നോവാക്ക് ജോക്കോവിച്ച്. സെർബിയൻ ടെന്നിസ് താരം ഇന്ന് ജാനിക്ക് സിന്നറിനെ നേരിടും. രണ്ടാം സെമി ഫൈനലിൽ നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരസ് ടെയ്‌ലർ ഫ്രിറ്റ്‌സിനെയും നേരിടും.

തന്റെ 38-ാം ​ഗ്രാൻ്റ്സ്ലാം നേടുവാനാണ് നോവാക്ക് ജോക്കോവിച്ച് ലക്ഷ്യമിടുന്നത്. സിന്നറുമായുള്ള സെമി ഫൈനൽ ജയിച്ചാൽ പതിനൊന്നാം വിംബിൾഡൺ ഫൈനൽ മത്സരിക്കുവാനാകും ജോക്കോവിച്ച് ​ഗ്രാസ് കോർട്ടിലേക്കിറങ്ങുക. 2023 ലെ വിംബിൾഡൺ സെമിഫൈനലിലും 2022 ലെ ക്വാർട്ടർ ഫൈനലിലും ജോക്കോവിച്ച് സിന്നറെ തോൽപ്പിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് വിംബിൾഡൺ ഫൈനലുകളിലും അൽകാരസിനോട് ജോക്കോവിച്ച് തോറ്റിരുന്നു.

ALSO READ – ബാസ് ബോൾ വെടിഞ്ഞ് ഇം​ഗ്ലണ്ട്; ആദ്യ ദിനം പ്രതിരോധം

2018 മുതലുള്ള ഒരൊറ്റ വിംബിൾഡൺ ഫൈനലും ജോക്കോവിച്ച് നഷ്ടപ്പെടുത്തിയിട്ടില്ല. 2012 ൽ റോജർ ഫെഡററിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന സെമി ഫൈനൽ തോൽവി. ഇത്തവണത്തെ വിംബിൾഡൺ പുരുഷ ഫൈനലിൽ ജോക്കോവിച്ച് എത്തുകയാണെങ്കിൽ റോജർ ഫെഡററിന്റെ തുടർച്ചയായ പുരുഷ ഫൈനൽ മത്സരങ്ങൾ എന്ന റെക്കോർഡും താരത്തിന് സ്വന്തമാക്കാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News