സ്മാർട്ട് ടിവി കറന്റ് ബിൽ കൂട്ടും ! ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

Do Smart TVs Increase Electricity Bill?

എല്ലാ വീടുകളിലും ഇപ്പോൾ സ്മാർട്ട് ടിവികൾ ആയിരിക്കും അല്ലെ ? വലിയ സ്‌ക്രീനുകൾ, 4K, OTT പ്ലാറ്റുഫോമുകളുടെ ഉപയോഗം എല്ലാം ഇത്തരത്തിലുള്ള സ്മാർട്ട് ടിവികൾ വാങ്ങിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു. എന്നാൽ കറന്റ് ബിൽ വർധിപ്പിക്കാൻ സ്മാർട്ട് ടിവികൾക്ക് കഴിയുമോ ? റിപ്പോർട്ടുകൾ പ്രകാരം, ചില സ്മാർട് ടിവികൾക്ക് കറന്റ് ബിൽ വർധിക്കാൻ കഴിയും എന്നാണ് പറയപ്പെടുന്നത്.

സ്‌ക്രീൻ വലുപ്പം, ഡിസ്‌പ്ലേ സാങ്കേതികവിദ്യ, ഉപയോഗ രീതികൾ എന്നിവയെ ആശ്രയിച്ചാണ് ഒരു സ്മാർട്ട് ടിവിയുടെ വൈദ്യുതി ഉപഭോഗം. അതിന്റെ വാട്ടേജ് അനുസരിച്ചാണ് ഇത് അളക്കുന്നത്. വാട്ടേജ് കൂടുന്തോറും വൈദ്യുതി ഉപഭോഗവും കൂടുകയാണ് ചെയ്യുന്നത്. 32 ഇഞ്ച് എൽഇഡി സ്മാർട്ട് ടിവി സാധാരണയായി 30 മുതൽ 50 വാട്ട് വരെ ഉപയോഗിക്കുന്നു. അതേസമയം 55 ഇഞ്ച് 4K ടിവിക്ക് 100 മുതൽ 200 വാട്ട് വരെ വൈദ്യുതി ഉപയോഗിക്കും. ഇതാണ് വ്യത്യാസം.

ALSO READ: ലൈക ക്യാമറയും കിടിലൻ പ്രീമിയം ലുക്കും, സ്മാർട്ട്ഫോൺ വിപണിയിൽ കരുത്ത് തെളിയിക്കാൻ ഷവോമി 17T എത്തുന്നു

ദിവസവും 5 മുതൽ 6 മണിക്കൂർ വരെ ടിവി പ്രവർത്തിച്ചാൽ, അതും വലിയ സ്‌ക്രീൻ ടിവികൾ ആണെങ്കിൽ വൈദ്യുതി ബില്ലിൽ വർദ്ധനവിന് കാരണമാകും. എല്ലാ സ്മാർട്ട് ടിവികളും ഒരുപോലെയല്ല. വ്യത്യസ്ത ഡിസ്‌പ്ലേ സാങ്കേതികവിദ്യകൾ കാരണം അവയുടെ വൈദ്യുതി ഉപഭോഗം വ്യത്യാസപ്പെടുന്നു.

OLED ടിവി

മികച്ച Picture quality വാഗ്ദാനം ചെയ്യുന്നവായന ഇത്. ഇവയുടെ വൈദ്യുതി ഉപഭോഗം കൂടുതലായിരിക്കും. Screen brightness കൂടുതലായിരിക്കുമ്പോൾ ആണ് ഇത് സംഭവിക്കുന്നത്. വലിയ OLED മോഡലുകൾ വൈദ്യുതി ബിൽ കൂട്ടും.

QLED ടിവി

തിളക്കമുള്ളതും വർണ്ണാഭമായതുമായ ഡിസ്‌പ്ലേകൾ നൽകുന്ന ഇവയുടെ വൈദ്യുതി ഉപഭോഗം OLED-കളേക്കാൾ അൽപം കുറവായിരിക്കാം. പക്ഷേ വലിയ സ്‌ക്രീൻ വലുപ്പം ചെലവ് വർദ്ധിപ്പിക്കുന്നു.

LED ടിവി

ചെറുതും ഇടത്തരവുമായ എൽഇഡി ടിവികൾ കുറഞ്ഞ പവർ ഉപയോഗിക്കുന്നു. കൂടാതെ വീട്ടുപയോഗത്തിന് മികച്ച ഓപ്ഷനുമാണ്.

ടിവിയുടെ വലിപ്പം കൂടുന്തോറും വൈദ്യുതി ഉപഭോഗം കൂടും. ഉദാഹരണത്തിന് 32 ഇഞ്ച് ടിവി ആണെങ്കിൽ കുറഞ്ഞ വൈദ്യുതി ഉപഭോഗം ആയിരിക്കും. 43-ഇഞ്ച് ടിവിയാണെങ്കിൽ ഇടത്തരം ഉപഭോഗവും 55 ഇഞ്ചോ അതിൽ കൂടുതലോ വലിപ്പമുള്ള ടിവികൾ ആണെങ്കിൽ ഉയർന്ന വൈദ്യുതി ഉപഭോഗവും ആയിരിക്കും.

സ്മാർട്ട് ടിവി ഉപയോഗിക്കുമ്പോൾ ലളിതമായ ചില ശീലങ്ങൾ വൈദ്യുതബിൽ ലാഭിക്കാൻ സഹായിക്കും. ടിവിയുടെ തെളിച്ചം അമിതമായി ക്രമീകരിക്കുന്നത് ഒഴിവാക്കുക, ഉപയോഗിക്കാത്ത സമയങ്ങളിൽ ടിവി പൂർണ്ണമായും ഓഫ് ചെയ്യുക, റിമോട്ട് മാത്രം ഉപയോഗിച്ച് സ്റ്റാൻഡ്ബൈ മോഡിൽ വയ്ക്കരുത്, പവർ സേവിംഗ് മോഡ് ഓണാക്കി വയ്ക്കുന്നത് നല്ലതാണ്,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News