മത്സര പരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടും: രാജ്യസഭയില്‍ നോട്ടീസ് നല്‍കി ഡോ. വി. ശിവദാസന്‍ എംപി

V SIVADASAN MP

യു പി എസ് സി, എസ് എസ് സി തുടങ്ങിയ മത്സര പരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും സംബന്ധിച്ച് പാര്‍ലമെന്റ് അംഗം ഡോ. വി. ശിവദാസന്‍ രാജ്യസഭയില്‍ ചട്ടം 267 പ്രകാരം നോട്ടീസ് നല്‍കി.

2025 ലെ യുപിഎസ്സി സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയിലെ ‘ട്രിപ്ലെറ്റ് വിവാദം’ അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലങ്ങള്‍ പ്രഖ്യാപിച്ചതിനുശേഷം, തുടര്‍ച്ചയായി റോള്‍ നമ്പറുകളുള്ള മൂന്ന് പേര്‍ , പലപ്പോഴും ഒരേ നിരയില്‍ ഇരിക്കുന്നവര്‍ , പ്രിലിംസ് പാസായതായി ഉദ്യോഗാര്‍ത്ഥികള്‍ കണ്ടെത്തിയിരുന്നു . ഇത് നിരവധി ഉദ്യോഗാര്‍ത്ഥികളില്‍ സംശയത്തിനും ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.

Also Read : 6 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ്, ഗ്രാമീണ മേഖലയിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ ഏർപ്പെടുത്തും: മന്ത്രി ജി.ആർ.അനിൽ

വിവിധ സംസ്ഥാനങ്ങളിലെ എസ്എസ്സി പരീക്ഷകളില്‍ നിരവധി ചോദ്യപേപ്പര്‍ ചോര്‍ച്ചകളും പ്രശ്‌നങ്ങളും കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ആവര്‍ത്തിച്ചുള്ള പ്രശ്‌നങ്ങള്‍ പരീക്ഷാ സംവിധാനത്തിലെ പരാജയത്തെയാണ് കാണിക്കുന്നത്.

സിവില്‍ സര്‍വീസ് നിയമനം സുതാര്യമാക്കാനും പൊതു പരീക്ഷകളിലുള്ള വിശ്വാസം തിരികെ കൊണ്ടുവരുന്നതിനും ശക്തമായ നടപടി ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News