ഒരുകാലത്ത് ചെണ്ട എന്ന പരിഹാസവിളി കേട്ട ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഇപ്പോൾ ഇന്ത്യയുടെ രക്ഷകനാണ്. പ്രത്യേകിച്ചും, വിദേശ പിച്ചുകളിൽ. ആൻഡേഴ്സൺ- സച്ചിൻ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ സമനില നേടിയതിന് പിന്നിൽ സിറാജിൻ്റെ ഗംഭീര പ്രകടനമാണ് നിർണായകമായത്. നാലം ദിവസം ഹാരി ബ്രൂക്കിൻ്റെ ക്യാച്ച് സിറാജ് പാഴാക്കിയത്, ഒരു പക്ഷേ പരാജയത്തിലേക്കുള്ള വഴിവെട്ടുന്ന രീതിയിലാകുമായിരുന്നു. അങ്ങനെ വന്നാൽ, പരാജയത്തിൻ്റെ മുഴുവൻ പഴിയും അദ്ദേഹത്തിൻ്റെ തലയിലും ആകുമായിരുന്നു. എന്നാൽ, ബ്രൂക്കിൻ്റെ വിക്കറ്റ് ക്യാച്ചിലൂടെ തന്നെ സിറാജ് എടുത്തുവെന്നത് മറ്റൊരു ട്വിസ്റ്റ്.
ഓവല്‍ ടെസ്റ്റിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സിറാജിനാണ്. രണ്ട് ഇന്നിങ്‌സുകളിലായി ഒന്‍പത് വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. ആദ്യ ഇന്നിങ്‌സില്‍ 86 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ 104 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുമാണ് കൊയ്തത്.
Read Also: ആവേശോജ്ജ്വലം ഓവല്‍; വിജയം എറിഞ്ഞുപിടിച്ച് ഇന്ത്യ, പരമ്പര സമനിലയില്‍
ആദ്യ ഇന്നിങ്‌സില്‍ 16.2 ഓവറുകളാണ് എറിഞ്ഞതെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ 30.1 ഓവര്‍ ഈ ഹൈദരാബാദ് വൈല്‍ഡ് ഫയര്‍ എറിഞ്ഞു. നന്നേ ക്ഷീണിതനായെങ്കിലും അവസാനം വരെ പ്രസിദ്ധ് കൃഷ്ണക്കൊപ്പം തീക്ഷ്ണതയോടെ പന്തെറിയാനും അവസാന വിക്കറ്റ് അടക്കം വീഴ്ത്താനുമായി. പ്രസിദ്ധ് കൃഷ്ണയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. രണ്ട് ഇന്നിങ്‌സുകളിലുമായി എട്ട് വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കി.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പത്ത് ഇന്നിങ്സുകളില്‍ നാല് തവണയും ബോളിങ് ഓപ്പൺ ചെയ്തത് സിറാജ് അല്ലായിരുന്നു. ഇതിന് ഒരു കാരണമുണ്ട്. പുതിയ പന്തില്‍ അദ്ദേഹത്തിന് ലൈൻ തെറ്റുന്നതാണ് പ്രശ്നം. സിറാജ് മാത്രമാണ് ഇന്ത്യന്‍ ടീമിലെ ഏക സ്വിങ് ബോളര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

