വിട്ടില്‍ തന്നെ തയ്യാറാക്കാം ഒരു കിടിലന്‍ സാന്‍ഡ് വിച്ച്

വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ഒരടിപൊളി സാന്‍ഡ് വിച്ച് എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

സവാള -ഒന്ന്

പുഴുങ്ങിയ ഉരുളക്കിഴങ്ങ്-ഒന്ന്
കാപ്സിക്കം -പകുതി
വെള്ളരിക്ക-ഒരെണ്ണം
കാരറ്റ് – ചെറുതായി അരിഞ്ഞത ഒന്ന്
പനീര്‍- 100 ഗ്രാം ചിരകിയത്
ചീസ് നാല് കഷ്ണം
4 ടേബിള്‍ സ്പൂണ്‍ മയൊണൈസ്
തക്കാളി സോസ്-ആവശ്യത്തിന്
കുരുമുളക് പൊടി-ആവശ്യത്തിന്
വെണ്ണ-1 ടീസ്പൂണ്‍
ബ്രെഡ് -നാല് കഷ്ണം
ഉപ്പ്-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വെള്ളരിക്ക, സവാള, കാപ്സിക്കം, എന്നിവ അരിഞ്ഞെടുക്കുക. അരിഞ്ഞു വെച്ച കാരറ്റും പനീറും നന്നായി കൂട്ടിയോജിപ്പിക്കുക. ഇതിലേക്ക് മയൊണൈസ് ചേര്‍ക്കുക. ബ്രഡ് കഷ്ണങ്ങള്‍ എടുത്ത് ഒരു വശത്ത് കുറച്ച് തക്കാളി സോസ് പുരട്ടുക. തക്കാളി സോസ് തേച്ചിട്ടുള്ള ഒരു ബ്രഡ് കഷ്ണം എടുത്ത് ഇതിലേക്ക് ഉപ്പും കുരുമുളക് പൊടിയും ഇടുക. അതിനുമുകളിലേക്ക്് അരിഞ്ഞുവെച്ച പച്ചക്കറികള്‍ക്കൊപ്പം ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുക. അതിനുമുകളിലേക്ക് കാരറ്റും പനീറും ചേര്‍ന്ന കൂട്ട് വയ്ക്കുക. ഇതിനു മുകളിലേക്ക് ചീസ് കഷ്ണങ്ങള്‍ കൂടി വയ്ക്കുക. മറ്റൊരു ബ്രെഡ് കഷ്ണം കൂടി വെച്ച് കുറച്ച് വെണ്ണ മുകളില്‍ പുരട്ടി ഗ്രില്‍ ചെയ്ത് എടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News