“Z” എന്ന അക്ഷരം കൊണ്ട് തുടങ്ങുന്ന ഒരു വാക്ക് ചോദിച്ചാൽ ആദ്യം ഓർമ വരുന്നത് സീബ്ര (Zebra) ആയിരിക്കും. എന്നാൽ രാജ്യങ്ങളുടെ കാര്യത്തിൽ വന്നാൽ, Z എന്ന അക്ഷരത്തിൽ തുടങ്ങുന്ന രാജ്യങ്ങൾ വെറും രണ്ടെണ്ണം മാത്രമാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കൻ ഭാഗത്തുള്ള സാംബിയയും (Zambia) സിംബാബ്‌വെയും (Zimbabwe) ആണത്. മിക്ക യാത്രാപ്രേമികളുടെയും പ്രിയപ്പെട്ട ലിസ്റ്റിലുള്ള രാജ്യങ്ങളാണ് സാംബിയയും സിംബാബ്‌വെയും. പ്രകൃതി ഒരുക്കിയ മനോഹര കാഴ്ചകൾ, വിസ്മയിപ്പിക്കുന്ന ദേശീയോദ്യാനങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങൾ, യുനെസ്കോ പൈതൃക കേന്ദ്രങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഈ രാജ്യങ്ങൾ. എന്നാൽ ഈ രാജ്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാം.
സാംബിയ (Zambia)
ആഫ്രിക്കയുടെ യഥാർഥ സൗന്ദര്യം ഒളിഞ്ഞിരിക്കുന്നത് സാംബിയയിലാണെന്ന് പറയാം. പ്രകൃതിഭംഗി തുളുമ്പുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ മുൻനിരയിലുള്ളതാണ് സാംബിയ. വൈവിധ്യമാർന്ന വന്യജീവിസമ്പത്തും സാംബേസി നദിയുടെ സാന്നിധ്യവും ഈ രാജ്യത്തെ കൂടുതൽ ആകർഷകമാക്കുന്നു.നടന്നുകൊണ്ടുള്ള സഫാരികൾക്ക് ഏറെ പ്രശസ്തമാണ് സാംബിയ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ടാൻസാനിയ, മലാവി, മൊസാംബിക്ക്, സിംബാബ്‌വെ, ബോട്സ്വാന, നമീബിയ, അംഗോള എന്നീ എട്ട് രാജ്യങ്ങളുമായി സാംബിയ അതിർത്തി പങ്കിടുന്നു.സാംബിയ സന്ദർശിക്കുന്നവർ ഒരിക്കലും ഒഴിവാക്കൻ പാടില്ലത്ത സ്ഥലങ്ങളാണ് വിക്ടോറിയ വെള്ളച്ചാട്ടം, സൗത്ത് ലുവാങ്വ നാഷണൽ പാർക്ക്, ലോവർ സാംബേസി നാഷണൽ പാർക്ക്, കാഫ്യൂ നാഷണൽ പാർക്ക് എന്നിവ.
ALSO READ:ഫ്രഞ്ച് പോളിനേഷ്യ: ദക്ഷിണ പസഫിക്കിലെ സ്വർഗീയ ദ്വീപുകളുടെ അത്ഭുതലോകം
സിംബാബ്‌വെ (Zimbabwe)
സാംബിയയുടെ അയൽരാജ്യമായ സിംബാബ്‌വെ പുരാതന പൈതൃകത്തിന്റെയും പ്രകൃതി വിസ്മയങ്ങളുടെയും നാടാണ്. അതുകൊണ്ടുതന്നെ സഞ്ചാരികൾ ഈ രാജ്യത്തെ ‘അത്ഭുതങ്ങളുടെ ലോകം’ എന്നാണ് വിശേഷിപ്പിക്കുന്നത്.വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ, മലനിരകൾ, യുനെസ്കോ പൈതൃക കേന്ദ്രങ്ങൾ എന്നിവകൊണ്ട് സമ്പന്നമാണ് സിംബാബ്‌വെ. വിക്ടോറിയ വെള്ളച്ചാട്ടം, ഹ്വാങ്ഗെ നാഷണൽ പാർക്ക്, ഗ്രേറ്റ് സിംബാബ്‌വെ, മനാ പൂൾസ് നാഷണൽ പാർക്ക് എന്നീ സ്ഥലങ്ങൾ യാത്രക്കാർക്ക് മറക്കാനാവാത്ത ദൃശ്യവിരുന്ന് സമ്മാനിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

