അദാനി സർവകലാശാലയുടെ രണ്ടാം ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു; 87 വിദ്യാർത്ഥികൾക്ക് ബിരുദം

Adani University convocation ceremony

അഹമ്മദാബാദ്: അദാനി സർവകലാശാലയുടെ രണ്ടാം ബിരുദദാന ചടങ്ങ് ശാന്തിഗ്രാമിലെ യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ നടന്നു. 79 എം.ബി.എ (ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റ്) വിദ്യാർത്ഥികളും 8 എം.ടെക് (കൺസ്ട്രക്ഷൻ എൻജിനീയറിങ് ആൻഡ് മാനേജ്‌മെന്റ്) വിദ്യാർത്ഥികളുമടക്കം 87 പേർ ചടങ്ങിൽ ബിരുദം ഏറ്റുവാങ്ങി. മികച്ച വിജയം കരസ്ഥമാക്കിയ മൂന്ന് വിദ്യാർത്ഥികൾക്ക് ചടങ്ങിൽ മെഡലുകൾ സമ്മാനിച്ചു.

അദാനി യൂണിവേഴ്സിറ്റി പ്രസിഡന്റും അദാനി ഫൗണ്ടേഷൻ ചെയർപേഴ്‌സണുമായ ഡോ. പ്രീതി ജി. അദാനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. “അടിസ്ഥാന സൗകര്യങ്ങൾ ആത്യന്തികമായി സമൂഹത്തെ സേവിക്കുന്നതാകണം. കണക്റ്റിവിറ്റിക്കും സൗകര്യങ്ങൾക്കും അപ്പുറം, ജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യം, സുരക്ഷ, അവസരങ്ങൾ എന്നിവ ഉറപ്പാക്കുന്ന സംവിധാനങ്ങൾ സൃഷ്ടിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. വേഗത, കാര്യക്ഷമത എന്നിവയേക്കാൾ ഉപരി, പൗരന്മാരുടെ ജീവിതനിലവാരം എത്രത്തോളം മെച്ചപ്പെടുന്നു എന്നതിലായിരിക്കും വരുംകാലത്ത് പുരോഗതി അളക്കുക” ഡോ. പ്രീതി അദാനി പറഞ്ഞു. ഗവേഷണത്തിനും സഹകരണത്തിനുമായി പുതിയ ‘ഫ്യൂച്ചർ റെഡി’ ക്യാമ്പസ് ഒരുങ്ങുന്ന കാര്യവും അവർ പരാമർശിച്ചു.

Also Read: ഇന്ത്യൻ ആർമി ഇന്റേൺഷിപ്പ് പ്രോഗ്രാം (IAIP) 2025 ലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തിയ്യതി ഡിസംബർ 7

ക്വാൽകോം (Qualcomm) ഇന്ത്യ പ്രസിഡന്റ് സാവി എസ്. സോയിൻ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. സെമികണ്ടക്റ്ററുകൾ, എഐ (AI), മൊബിലിറ്റി, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിൽ ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചു. “ഇന്ത്യ സാങ്കേതിക രംഗത്ത് കുതിച്ചുചാട്ടം നടത്തുമ്പോൾ, വ്യവസായ മേഖലയും അക്കാദമിക് രംഗവും തമ്മിലുള്ള സഹകരണം മുമ്പത്തേക്കാളും അനിവാര്യമാണ്. അദാനി സർവകലാശാലയുടെ മൾട്ടി ഡിസിപ്ലിനറി സമീപനം, ഈ മാറ്റങ്ങളിൽ പങ്കാളികളാകാൻ മാത്രമല്ല, ഇന്ത്യയുടെ യഥാർത്ഥ വെല്ലുവിളികൾക്ക് പരിഹാരം കണ്ട് അതിനെ നയിക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു,” സാവി എസ്. സോയിൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News