
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസികളില്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറെ അന്യത്രസേവന വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജൂനിയര്‍ സൂപ്രണ്ട്/ തൊഴില്‍ വകുപ്പിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് II തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. (ശമ്പള സ്‌കെയില്‍ 43,400-91,200). മാതൃ വകുപ്പില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ.എസ്.ആര്‍ പാര്‍ട്ട്-1, റൂള്‍-144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്റ്, ഡിക്ലറേഷന്‍ എന്നിവ സഹിതമുള്ള അപേക്ഷ, വകുപ്പ് മേധാവികള്‍ മുഖേന നല്‍കണം.
അപേക്ഷകള്‍ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ്, ലഭിക്കണീ. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, റ്റിസി43/1039, കൊച്ചാര്‍ റോഡ്, ചെന്തിട്ട, ചാല പി ഒ, തിരുവനന്തപുരം- 36 എന്ന വിലാസത്തില്‍ 31നകം ലഭിക്കണം. ഫോണ്‍: 0471-2464240.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

