മലയാളി പ്രേക്ഷകർക്ക് തകർപ്പൻ സസ്പെൻസുകൾ സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. ജീത്തു ജോസഫ് സിനിമകൾക്ക് വേറെ തന്നെ ഒരു ഫാൻ ബേസ് കേരളത്തിലുണ്ട്. സിനിമ ജീത്തു ജോസഫിൻ്റെയാണെന്നറിഞ്ഞാൽ അത് കാണാൻ ആൾക്കാർ തീയേറ്ററുകളിലേക്ക് ഒഴുകിയെത്തുന്ന സ്ഥിതിയാണ് സമീപകാലത്തെല്ലാം കണ്ടിട്ടുള്ളത്. എന്നാൽ തൻ്റെ സിനിമകൾ എല്ലാവരും ഇരു കൈയും നീട്ടി സ്വീകരിക്കാറില്ലെന്നും താരങ്ങളുൾപ്പെടെ തൻ്റെ സിനിമകൾ റിജക്ട് ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്.
തനിക്ക് റിജക്ഷനുകൾ ഇഷ്ടമാണെന്നും ജീത്തു ജോസഫ് പറയുന്നു. നടിമാരായ ലിയോണ ലിഷോയിയും വീണ നന്ദനും തൻ്റെ സിനികൾ റിജക്ട് ചെയ്തിട്ടുണ്ടെന്നാണ് ഇപ്പോൾ ജീത്തു ജോസഫ് പറഞ്ഞിരിക്കുന്നത്. ഞാൻ എഴുതുന്നതൊന്നും മഹത്തരമാണെന്ന് ഒരിക്കലും കരുതുന്നില്ലെന്നും അങ്ങനെയാണെന്ന വിശ്വാസമില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
സാർ എനിക്കിത് വർക്കായില്ലെന്നാണ് വീണ നന്ദൻ പറഞ്ഞത്. താൻ അതിനെ സന്തോഷത്തെടെയാണ് സ്വീകരിച്ചത്. പിന്നീട് ഇതിൽ തന്നോട് നടി ഖേദം പ്രകിടിപ്പിച്ചിട്ടുണ്ടെന്നും ജീത്തു ജോസഫ് പറയുന്നുണ്ട്. അതേ സമയം ഇനി ഇറങ്ങാൻ പോകുന്ന ജീത്തു ജോസഫ് സിനിമയ്ക്കായി കാത്തിരിക്കുയാണ് ആരാധക ലോകം. വലതു വശത്തെ കള്ളനാണ് ഇനി ഇറങ്ങാൻ പോകുന്ന സിനിമ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

