‘ധുരന്ധർ’ തിയേറ്ററിൽ കാണാൻ കഴിഞ്ഞില്ലേ? നിരാശവേണ്ട, ചിത്രം ഒടിടിയിലെത്തുന്നു; എപ്പോൾ, എവിടെ കാണാം?

dhurandhar ott release

2025ലെ ഏറ്റവും വലിയ ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു ‘ധുരന്ധർ’. രൺവീ‌ർ സിങ് നായകനായ ഈ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഹൈ-ഒക്ടേൻ സ്പൈ ത്രില്ലർ ചിത്രമായ ‘ധുരന്ധർ’ ഈ മാസം (ജനുവരി) 30 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആംരംഭിക്കും.

കഴിഞ്ഞ വർഷം ഡിസംബർ 5ന് ആണ് ‘ധുരന്ധർ’ റെക്കോർഡ് ഭേദിച്ച തിയേറ്റർ റൺ ആരംഭിച്ചത്. റിലീസായി വെറും എട്ട് ആഴ്ചകൾക്കുള്ളിൽ ആണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. അതേസമയം അഭൂതപൂർവമായ സാമ്പത്തിക വിജയമാണ് ചിത്രം തിയേറ്ററുകളി‍ നിന്ന് നേടിയത്.

ആദിത്യ ധർ സംവിധാനം ചെയ്ത ഈ ചിത്രം, ആഗോളതലത്തിൽ 1,283 കോടിയിലധികം കളക്ഷൻ നേടി. ഓൾ ടൈം ബ്ലോക്ക്ബസ്റ്റ‌ർ (All-Time Blockbuster) എന്ന ടൈറ്റിലും ഈ രൺവീ‌ർ ചിത്രത്തിന് നേടാനായി.

ALSO READ: ശ്രീനിവാസൻ പണ്ടേ കാണിച്ച പ്ലോട്ട്; ആര്യൻ ഖാന്റെ സീരീസ് മലയാള സിനിമയുടെ റീമേക്കോ?

ഒരു പ്രധാന മൾട്ടി-ഫിലിം കരാറിന്റെ ഭാഗമായാണ് നെറ്റ്ഫ്ലിക്സ് ‘ധുരന്ധറി’ന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകള്‍. ഇപ്പോ‍ഴുള്ള ആദ്യ ഭാഗത്തിന്റെയും വരാനിരിക്കുന്ന തുടർച്ചയായ ധുരന്ധർ 2: ദി റിവഞ്ചിന്റെയും സ്ട്രീമിംഗ് അവകാശങ്ങൾ കരാറിന്റെ ഭാഗമായി നെറ്റ്ഫ്ലിക്സിന് ലഭിച്ചു, ഇതിന് 130 കോടിയിലധികം രൂപയാണ് ചെലവ‍ഴിച്ചതെന്നാണ് വിവരം.

അക്ഷയ് ഖന്നയും പ്രധാന വേഷത്തിലുള്ള ഈ ചിത്രത്തിൽ സാറാ അർജുനാണ് നായികയായി എത്തിയത്. ഇവർക്ക് പുറമേ അർജുൻ രാംപാൽ, ആർ മാധവൻ, സഞ്ജയ് ദത്ത്, രാകേഷ് ബേദി എന്നിങ്ങനെ വൻ താരനിരയും അണിനിരക്കുന്നു. 2026 ഈദ് സമയത്ത് സിനിമയുടെ രണ്ടാം ഭാഗം റിലീസ് ചെയ്തേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News