പത്ത് വേദികൾ, 20 ടീമുകളുടെ ഏറ്റുമുട്ടൽ; പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ സൺഡേ, ചാമ്പ്യൻസ് ലീഗ് യോഗ്യതയടക്കം പലതും തീരുമാനമാകും

epl-2025-super-sunday

പ്രീമിയര്‍ ലീഗിൽ ഇന്ന് സൂപ്പർ സൺഡേ. 10 വേദികളിലായി 20 ടീമുകള്‍ ഒരേ സമയം ഏറ്റുമുട്ടും. നിരവധി ടീമുകള്‍ക്ക് ഇന്നത്തെ കളി അതിനിര്‍ണായകമാണ്. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് എല്ലാ മത്സരങ്ങളും.

അവസാന നാളിലെ പോരാട്ടത്തോടെ ആദ്യ അഞ്ചിലെ ടീമുകള്‍ ആരെന്ന് അറിയാനാകും. ഇതടക്കം അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത, പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെടൽ എന്നിവയിലും തീരുമാനമാകും. ഇതിനാലാണ് ഒരേ സമയം മത്സരം നടത്തുന്നത്.

Read Also: ഇം​ഗ്ലണ്ട് പര്യടനം: ടീമിനെ പ്രഖ്യാപിച്ചു, ​ഗിൽ ക്യാപ്റ്റൻ, പന്ത് വൈസ് ക്യാപ്റ്റൻ, കരുൺ നായർ ഇൻ, ഷമി ഔട്ട്

ബൗണെമൗത്ത്- ലൈസസ്റ്റര്‍ സിറ്റി, ഫുള്‍ഹാം- മാഞ്ചസ്റ്റര്‍ സിറ്റി, വോള്‍വ്‌സ്- ബ്രെന്റ്‌ഫോര്‍ഡ്, നോട്ടിങ്ഹാം ഫോറസ്റ്റ്- ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- ആസ്റ്റണ്‍ വില്ല, സൗത്താംപ്ടണ്‍- ആഴ്‌സണല്‍, ന്യൂകാസില്‍- എവെര്‍ട്ടണ്‍, ലിവര്‍പൂള്‍- ക്രിസ്റ്റല്‍ പാലസ്, ഇപസ്വിച്ച് ടൗണ്‍- വെസ്റ്റ് ഹാം, ടോട്ടന്‍ഹാം- ബ്രൈറ്റണ്‍ എന്നീ ടീമുകളാണ് മാറ്റുരക്കുന്നത്.

നാലു കളികള്‍ ബാക്കിനില്‍ക്കെ ലിവര്‍പൂള്‍ കിരീടമുറപ്പിച്ചിട്ടുണ്ട്. സതാംപ്ടണ്‍, ലെസ്റ്റര്‍ സിറ്റി, ഇപ്‌സ്വിച്ച് ടൗണ്‍ എന്നിവയാണ് നിലവിൽ തരംതാഴ്ത്തപ്പെട്ടത്. ചാമ്പ്യന്‍സ് ലീഗില്‍ ലിവർപൂളും ആഴ്സണലും യോഗ്യത നേടിയിട്ടുണ്ട്. ഇനിയുള്ള മൂന്ന് സ്ഥാനങ്ങളാണ് ഇന്ന് തീരുമാനമാകുക. സിറ്റിയും ന്യുകാസിലുമാണ് സാധ്യതാ പട്ടികയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News