എറണാകുളത്ത് ലോറി സ്കൂട്ടറിലിടിച്ച് അപകടം, 46കാരിക്ക് ദാരുണാന്ത്യം

ACCIDENT

എറണാകുളം വാഴക്കുളത്ത് ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.മൂവാറ്റുപുഴ 130 ജംഗ്ഷൻ കണ്ടത്തിൽ മൂസയുടെ ഭാര്യ അനീഷ(46) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.50 നായിരുന്നു അപകടം.ലോറി ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് നിഗമനം.

മൂവാറ്റുപുഴയിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു അനീഷ. ഇതേ ദിശയിൽ അരിയുമായി അങ്കമാലിയിലെ റൈസ് മില്ലിലേക്ക് പോവുകയായിരുന്ന ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News