ഓള്‍ഡ്ട്രാഫോർഡില്‍ ബിൽബാവോയെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പാ ലീഗ് ഫൈനലിൽ; എതിരാളി ടോട്ടനം

europa-league-man-united-tottenham-hotspur

യൂറോപ്പ ലീഗ് ഫൈനലില്‍ ഇംഗ്ലീഷ് യുദ്ധം. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ടോട്ടനം ഹോട്ട്‌സ്പറും ഫൈനലിൽ പ്രവേശിച്ചതോടെയാണിത്. സ്വന്തം തട്ടകമായ ഓൾഡ്ട്രാഫോർഡിൽ നടന്ന രണ്ടാം പാദത്തില്‍ സ്പാനിഷ് ക്ലബായ അത്‌ലറ്റിക് ബില്‍ബാവോയെ തകർത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫൈനല്‍ പ്രവേശനം നേടിയത്.

ആദ്യ പാദത്തില്‍ 3-0ന് വിജയിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, രണ്ടാം പാദത്തിൽ 4-1നാണ് അത്‌ലറ്റിക്കോയെ പരാജയപ്പെടുത്തിയത്. ഇതോടെ അഗ്രിഗേറ്റില്‍ 7-1ന്റെ ജയം യുണൈറ്റഡ് നേടി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഓള്‍ഡ്ട്രാഫോര്‍ഡില്‍ നല്ല തുടക്കം ലഭിക്കാതിരുന്നിട്ടും ജയിച്ചുകയറാൻ യുണൈറ്റഡിന്റെ കരുത്തർക്കായി.

Read Also: പാകിസ്ഥാൻ ഒട്ടും സുരക്ഷിതമല്ല; പി എസ് എൽ മത്സരങ്ങൾ ദുബൈയിലേക്ക് മാറ്റി

സെമിഫൈനല്‍ രണ്ടാം പാദത്തില്‍ നോര്‍വീജിയന്‍ ടീം ബോഡോ/ഗ്ലിംറ്റ് ആയിരുന്നു ടോട്ടനത്തിന്റെ എതിരാളികൾ. എവേ മത്സരത്തിൽ 2-0 ന് തകര്‍ത്താണ് ഫൈനലില്‍ എത്തിയത്. ആദ്യ പാദത്തില്‍ 3-1ന് ടോട്ടനം വിജയിച്ചിരുന്നു. ഇതോടെ 5-1 എന്ന അഗ്രിഗേറ്റ് സ്‌കോറിൽ ഫൈനലിലേക്ക് മുന്നേറാനായി. മെയ് 22ന് സ്പെയിനിലെ ബിൽബാവോയിലാണ് ഫൈനൽ.

Key Words: Europa League, Man united vs Tottenham Hotspur

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News