ശിവകാശിയിലെ പടക്കനിര്‍മാണശാലയില്‍ സ്ഫോടനം; 6 പേര്‍ക്ക് ദാരുണാന്ത്യം

തമിഴ്നാട്ടിലെ ശിവകാശിയിലെ പടക്കനിര്‍മാണശാലയില്‍ സ്ഫോടനം. ഇന്ത്യയിലെ പടക്കങ്ങളുടെ നഗരം എന്ന വിശേഷണമുള്ള സ്ഥലമാണ് തമിഴ്നാട്ടിലെ വിരുധുനഗര്‍ ജില്ലയിലെ ശിവകാശിയിലാണ് സ്‌ഫോടനമുണ്ടായത്.

ശിവകാശിയിലെ പടക്കനിര്‍മാണശാലയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 6 പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ശിവകാശിയിലെ പടക്കനിര്‍മാണശാലയില്‍ സ്ഫോടനമുണ്ടായത്. ശിവകാശിക്കടുത്തുള്ള ചിന്ന കാമന്‍പട്ടിയിലെ പടക്ക നിര്‍മാണശാലയിലാണ് അപകടമുണ്ടായത്.

Also Read : ഉത്തരേന്ത്യയിൽ കാലവർഷം കനക്കുന്നു: ഹിമാചലിൽ 17 ജില്ലകളിൽ റെഡ് അലർട്ട്; ഉത്തരാഖണ്ഡിൽ വിവിധയിടങ്ങളിൽ മണ്ണിടിഞ്ഞു

സഫോടനത്തെ തുടര്‍ന്ന് അഗ്നിശമന സേന സ്ഥലത്തെത്തുകയും തീയണക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്ഫോടനത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ല. . സ്ഫോടനം നടന്ന ചിന്ന കാമന്‍പട്ടിയില്‍ നിരവധി പടക്ക നിര്‍മാണ ശാലകളാണുള്ളത്. പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് സ്ഫോടനത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Also Read : 100 പവൻ സ്വർണ്ണവും വോൾവോ കാറും നൽകിയിട്ടും മതിയായില്ല; തമി‍ഴ്നാട്ടിൽ സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News