
നോമ്പ് തുറക്കുന്ന സമയത്ത് കൊതിപ്പിക്കുന്നതും സ്വാദിഷ്ടവുമായ പലതരം വിഭവങ്ങളാണ് ഓരോ വീടുകളിലെയും തീന്മേശയിൽ ഇടം നേടുക. മിക്ക വീടുകളിലും പണ്ടുകാലം മുതലേ തയാറാക്കുന്ന വിഭവമാണ് നോമ്പ് കഞ്ഞി. സാധാരണ നോമ്പ് കഞ്ഞിയിൽ നിന്നും വ്യത്യസ്തമായി ഒരു നോമ്പ് കഞ്ഞി ആയാലോ ഇന്ന് ? ചിക്കനും കൂടി ചേർത്തിട്ടുള്ള സ്പെഷ്യൽ ആവാം.
അവശ്യ ചേരുവകൾ
എല്ലില്ലാത്ത ചിക്കൻ -1/2 കിലോ
അരി – 1 കപ്പ്
മഞ്ഞൾ പൊടി – 1/2 സ്പൂൺ
മുളക് പൊടി -1 സ്പൂൺ
എണ്ണ -2 സ്പൂൺ
ഇഞ്ചി -1 സ്പൂൺ
വെളുത്തുള്ളി -1 സ്പൂൺ
ഗരം മസാല -1 സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നെയ്യ് -1 സ്പൂൺ
വെള്ളം- ആവശ്യത്തിന്
ALSO READ: കൊതിയൂറും മലബാർ രുചി; ഉന്നക്കായ ഉണ്ടാക്കിയാലോ ?
തയ്യാറാക്കുന്ന വിധം
ഒരു കുക്കറിലേയ്ക്ക് എന്ന ഒഴിക്കുക. അതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചിക്കൻ പീസുകൾ, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം വെള്ളം ഒഴിച്ച് അതിലേയ്ക്ക് കഴുകി വച്ച അരി ചേർക്കുക. ഇനി നന്നായി ഉടഞ്ഞ് വരുന്നത് പോലെ ഇത് വേവിച്ചെടുക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

