ഫ്രിഡ്ജിലെ ദുർഗന്ധമാണോ പ്രശ്നം? ഒരു സ്‌പോഞ്ച് മതി, പരിഹാരമുണ്ടാക്കാം

Fridge bad odors

ഫ്രിഡ്ജിലെ ദുർ​ഗന്ധം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. വൃത്തിയായി ഫ്രിഡ്ജ് സൂക്ഷിക്കുന്നവർ പോലും ഈ പ്രശ്നം നേരിടാറുണ്ട്. പലപ്പോഴും ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന പച്ചക്കറികളുടെ അറ്റവും തുമ്പുമൊക്കെ ചീയാൻ തുടങ്ങുമ്പോൾ തന്നെ ദു‌ർ​ഗന്ധവും പിന്നാലെയെത്തും. എന്നാൽ ടെൻഷൻ വേണ്ട, ഇതിനെ ഒരു പരിധി വരെ പരിഹരിക്കാൻ കഴിയുന്ന വളരെ എളുപ്പമുള്ള ഒരു വഴി പറഞ്ഞുതരാം. ഇതിന് ഒരു ചെറിയ കഷ്ണം സ്‌പോഞ്ച് മതി.

ഒരു സ്പോഞ്ച് ഉണ്ടെങ്കിൽ ഫ്രിഡ്ജിനെ നല്ല ഫ്രഷായി സൂക്ഷിക്കാം. ജലാംശവും ദുർഗന്ധമുണ്ടാക്കുന്ന വായുവിലെ കണികകളും സ്‌പോഞ്ചിന് വലിച്ചെടുക്കാൻ കഴിയും. ഇതിനായി സ്‌പോഞ്ച് നന്നായി നനച്ച ശേഷം പിഴിഞ്ഞ് വെള്ളം കളയണം. നനഞ്ഞ രീതിയിൽ, എന്നാൽ വെള്ളം ഇറ്റുവീഴാത്ത പരുവത്തിൽ വേണം സ്പോഞ്ച് ഫ്രിഡ്ജിൽ വെക്കാൻ.

ശീതികരിച്ച നിലയിൽ വസ്തുക്കളെ സൂക്ഷിക്കാനായി ഡിസൈൻ ചെയ്തിട്ടുള്ളതാണല്ലോ റഫ്രിജേറ്ററുകൾ, എന്നാൽ ഇവയ്ക്ക് ഹ്യുമിഡിറ്റിയെ (വായുവിലെ സാന്ദ്രതയ) കൈകാര്യം ചെയ്യുന്നതിൽ പരിമിതികളുണ്ട്. ഫ്രിഡ്ജ് തുറക്കുമ്പോൾ പുറത്തെ ചൂടുള്ള വായു അകത്തേക്ക് പ്രവേശിക്കുകയും ഇത് ഈർപ്പമായി മാറുകയും ചെയ്യും. ഇത് പച്ചക്കറികളിലും മറ്റും പറ്റിപ്പിടിച്ച് പൂപ്പൽ വരുത്തും. എന്നാൽ സ്‌പോഞ്ച് വെക്കുന്നതോടെ ഇതിന് പരിഹാരമാകും.

ALSO READ: ആരോഗ്യം ശ്രദ്ധിക്കാനായി ബിരിയാണി വേണ്ടെന്ന് വെക്കേണ്ട; കഴിക്കുന്ന വിധം ഒന്നുമാറ്റിയാൽ മതി; ഈ രീതി പരീക്ഷിച്ചുനോക്കൂ

എങ്ങനെയെന്നാണോ? സ്‌പോഞ്ചിന് ജലകണങ്ങളെ ആഗിരണം ചെയ്ത് നിർത്താനുള്ള കഴിവുണ്ട്. ഇത് ഫ്രിഡ്ജിലെ അന്തരീക്ഷത്തെ വല്ലാതെ വരണ്ട നിലയിലാകാതെ സൂക്ഷിക്കും. ഡോർ തുറക്കുമ്പോൾ വായുവിന്റെ സാന്ദ്രതയിൽ വലിയ വ്യത്യാസമുള്ളതായി അനുഭവപ്പെടുകയും ഇല്ല, ജലകണങ്ങൾ അധികമായി രൂപപ്പെടുകയും ഇല്ല.

കൂടാതെ സ്‌പോഞ്ച് ഫ്രിഡ്ജിനുള്ളിലെ അധിക ഈർപ്പത്തെ വലിച്ചെടുക്കുകയും ചെയ്യും. ദുർഗന്ധത്തെ ഒരു പരിധിവരെ ഇല്ലാതാക്കുക മാത്രമല്ല, പച്ചക്കറികൾ കൂടുതൽ നേരം ഫ്രഷായി ഇരിക്കാനും ഇത് സഹായിക്കും. സ്‌പോഞ്ചിന് ചെറിയ ദുർഗന്ധവും ഈർപ്പം മൂലമുള്ള പ്രശ്‌നങ്ങളും തടയാനാകുമെങ്കിലും ഫ്രിഡ്ജിലെ എല്ലാ പ്രശ്‌നങ്ങളും തടയാനാകുമെന്ന് കരുതുന്നത് ശരിയല്ല. ഊഷ്മാവ് കൃത്യമായി നിലനിർത്താനും കൃത്യമായി വൃത്തിയാക്കാനും മറക്കരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News