ഗേറ്റ് 2026 ഫലം ഇന്ന്; മാർച്ച് 27 മുതൽ സ്കോർ കാർഡുകൾ ഡൗൺലോഡ് ചെയ്യാം

gate 2026 result

2026 ഗേറ്റ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഐഐടി ഗുവാഹത്തി നടത്തുന്ന ഗേറ്റ് 2026 പരീക്ഷാ ഫലം ഇന്ന് ഉച്ചയോടെ പുറത്തുവരും. വിദ്യാർത്ഥികൾക്ക് gate2026.iitg.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിലെ GOAPS ലോഗിൻ വഴി ഫലം അറിയാൻ സാധിക്കും. വിദ്യാർത്ഥികളുടെ എൻറോൾമെന്റ് ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഫലം അറിയാം.

ഫലം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഐഐടി ഗുവാഹത്തി ഉത്തര സൂചിക പുറത്ത് വിട്ടിട്ടുണ്ട്. ഉത്തര സൂചികയിൽ നൽകിയിട്ടുള്ള ഉത്തരങ്ങളിൽ ഇനി മാറ്റങ്ങൾ വരുത്താൻ സാധിക്കില്ലെന്നും അധികൃതർ അറിയിച്ചു. മാർച്ച് 27 മുതൽ മെയ് 31 വരെ ഗേറ്റ് പരീക്ഷയിൽ യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി സ്കോർകാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ജൂൺ 1 മുതൽ സ്കോർകാർഡ് ലഭിക്കുന്നതിന് 500 രൂപ ഫീസ് നൽകേണ്ടതാണ് എന്നും അധികൃതർ വ്യക്തമാക്കി.

Also read : ജോബ് ഹഗ്ഗിംഗ്: പ്രണയമല്ല, ഇതൊരു അതിജീവന തന്ത്രമാണ്!

ഫെബ്രുവരി 7, 8, 14, 15 തീയതികളിലായാണ് ഗേറ്റ് പരീക്ഷ നടന്നത്. ഏകദേശം ഏഴ് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.
രാജ്യത്തെ പ്രമുഖ ഐഐടികളിലും എൻഐടികളിലും എംടെക് പ്രവേശനത്തിനും ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളായ (PSU) ONGC, NTPC, IOCL, GAIL, BHEL, പവർ ഗ്രിഡ് തുടങ്ങിയ കമ്പനികളിൽ എഞ്ചിനീയർ ട്രെയിനി തസ്തികകളിലേക്ക് നേരിട്ട് നിയമനം ലഭിക്കാനും ഗേറ്റ് സ്കോർ സഹായകരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News