സുവർണാവസരം നോക്കിയിരിക്കുക, മരണത്തിൽ, അപകടത്തിൽ അങ്ങനെ എന്തിലും രാഷ്ട്രീയമായ സുവർണാവസരം നോക്കിയിരിക്കുന്ന ഒരു വിഭാഗം ആളുകൾ കേരളത്തിലുണ്ട്. ഏതു വിഷയത്തിലും ഇവരുടെ ശബ്ദം ഒരു പോലെ ഇരിക്കും. എന്തുണ്ടായാലും സർക്കാർ രാജിവെയ്ക്കണം. അത് ഇനി സർക്കാരിന് ഒരു ബന്ധവുമില്ലാത്ത വിഷയമായാലും ഇവർ അതു തന്നെ പറയും.
കൊടും കുറ്റവാളിയായ ഗോവിന്ദച്ചാമി എന്ന് ക്രിമിനൽ ഇന്ന് പുലർച്ചെ ജയിൽ ചാടി. സുവർണാവസരം കരുതിയിരുന്നവർ പൗഡറിട്ട് മാധ്യമങ്ങളെ കാണാൻ എത്തി. പക്ഷെ എന്തെങ്കിലും പറയുന്നതിന് മുമ്പ് കേരള പൊലീസ് പ്രതിയെ പിടികൂടി. അപ്പോൾ പിന്നെ അടുത്ത അടവുമായി എത്തി ജയിൽ സുരക്ഷയിൽ വീഴ്ച.
ഇനി കുറച്ച് ജയിൽ ചാട്ടങ്ങളെ പറ്റി പറയാം. ഏഷ്യയിലെ ഏറ്റവും വലിയ ജയില്ലെന്നറിയപ്പെടുന്ന തീഹാർ ജയിലിൽ നിന്ന് കാവൽക്കാരായ പൊലീസുകാർക്കു മുഴുവൻ ജന്മദിന മധുരമെന്ന പേരിൽ മയക്കുമരുന്ന് നൽകി ചാൾസ് ശോഭരാജ് . 1986 മാർച്ച് 16ന് ജയിൽ ചാടിയിരുന്നു, അന്ന് അവിടെ മയങ്ങിവീണ പൊലീസുകാരുടെ കൈയിലെല്ലാം 50 രൂപയുടെ നോട്ടുമുണ്ടായിരുന്നു. കൊടും കുറ്റവാളി ചാൾസ് ശോഭരാജ് ജയിൽ ചാടിയത് പതിറ്റാണ്ടുകൾക്ക് മുമ്പായിരുന്നു.
Also Read: ഗോവിന്ദച്ചാമി റിമാൻഡിൽ: നാളെ വിയ്യൂർ ജയിലിലേക്ക് മാറ്റും
ഇതിനുമുമ്പ് കേരളത്തെ ഞെട്ടിച്ച മറ്റൊരു ജയിൽ ചാട്ടം ഉണ്ടായത് ചാണ്ടിക്കാലത്ത് ആയിരുന്നു. 2013 ൽ. അന്ന് ജയിൽ ചാടിയത് റിപ്പർ ജയാനന്ദൻ7 സ്ത്രീകളെ കൊന്ന കേസും 4 കവർച്ച കേസ്സുകളുമുണ്ടായിരുന്ന റിപ്പർ ജയാനന്ദൻ ജയില്‍ ചാടിയപ്പോള്‍ അധികാരത്തിലുണ്ടായിരുന്നത് യുഡിഎഫ് സർക്കാരായിരുന്നു.
2013 ജൂൺ ഒമ്പതിനായിരുന്നു റിപ്പർ ജയാനന്ദൻ ജയിൽ ചാടിയത്. പൊലീസ് ഇയാളെ പിടിച്ചതാകട്ടെ ആഗസ്‌ത് പത്തിനും. ഗോവിന്ദച്ചാമിയെ പൊലീസ് പിടിച്ചതാകട്ടെ ആറര മണിക്കൂറിനുള്ളിലും. ഇപ്പോൾ ജയിൽ ചാട്ടത്തെ രാഷ്ട്രീയവത്കരിക്കുന്നവർ അന്നത്തെ ജയിൽചാട്ടം യുഡിഎഫ് കാലത്താണ് എന്ന് മനഃപൂർവം മറച്ചു വെയ്ക്കുകയാണ്.
2017 ലെ NCBR ചൂണ്ടികാട്ടിയത് ഏറ്റവും അധികം കുറ്റവാളികൾ പൊലീസ് / ജൂഡിഷൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംസ്ഥാനം ഗുജറാത്താണ്. അവിടെ ഭരണത്തിലിരിക്കുന്നവരുടെ പ്രതിനിധികളാണ് കേരളത്തിൽ സുരക്ഷാവീഴ്ചയെന്ന വിലാപവുമായി എത്തിയിരിക്കുന്നത്.
ഇനിയും കൊടിയ കുറ്റവാളുകളുടെ ജയിൽ ചാട്ടത്തിന്റെ കഥകൾ ഒരുപാട് ഉണ്ട്. ആ സ്ഥലങ്ങളിലും സമയങ്ങളിലും ഭരണത്തിലിരുന്നത് കോൺഗ്രസ്/ബിജെപിയാണ്. ത്രില്ലർ സിനിമകളെ അനുസ്മരിപ്പിക്കും വിധമാണ് ഓരോ ജയിൽ ചാട്ടങ്ങളും. മാസങ്ങളുടെ തയ്യാറെടുപ്പ് നടത്തി ഗോവിന്ദച്ചാമി നടത്തിയ ജയിൽ ചാട്ടത്തെ കേരള പൊലീസ് മണിക്കൂറുകൾക്കുള്ളിൽ അപ്രസക്തമാക്കി.
സമൂഹത്തിന് സുരക്ഷ ഉറപ്പാക്കി കുറ്റവാളിയെ വീണ്ടും അഴികൾക്കുള്ളിലാക്കി. പൊലീസിന്റെ ഈ സമയോചിത ഇടപെടലിനെ, കർമധീരതയെ പുകഴ്ത്തുകയല്ലേ വേണ്ടത്. അവിടെ അവസാനിച്ചില്ല, വീഴ്ചപറ്റിയെന്ന് സംശയമുള്ള നാല് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കൂടാതെ സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷയെ സംബന്ധിച്ച് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
എന്നാൽ സുവർണാവസരം കാത്തിരിക്കുന്നവർക്ക് ഇക്കാര്യങ്ങൾ ശ്രദ്ധയിൽപെടില്ല. കാരണം എന്ത് സംഭവിച്ചാലും അതെല്ലാം അവർ രാഷ്ട്രീയ ആയുധങ്ങളായി മാത്രമേ കാണുകയുള്ളൂ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

