ആനയിറങ്കല്‍ ജലാശയത്തില്‍ കാണാതായ രണ്ടാമത്തെയാളുടേയും മൃതദേഹം ലഭിച്ചു. നടുക്കുടിയില്‍ (മോളോകുടിയില്‍) ബിജു(52)വിൻ്റെ മൃതദേഹമാണ് മരിച്ചത്. സുഹൃത്ത് രാജകുമാരി പഞ്ചായത്തംഗം മഞ്ഞക്കുഴി തച്ചമറ്റത്തില്‍ ജെയ്‌സണി(45)ൻ്റെ മൃതദേഹം നേരത്തേ ലഭിച്ചിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
തിങ്കളാഴ്ച വൈകുന്നേരം നാലിനാണ് നാലംഗ സംഘം ആനയിറങ്കല്‍ ജലാശയത്തില്‍ എത്തിയത്. ഡാമിന് സമീപം കുളിക്കാന്‍ ഇറങ്ങിയ സംഘത്തെ ഡാം സുരക്ഷാ ജീവനക്കാര്‍ പിന്തിരിപ്പിച്ച് മടക്കിയയച്ചു. അവിടെ നിന്ന് നാല് പേരും മടങ്ങി. പിന്നീട് തമിഴ്‌നാട്ടിലേക്ക് പോവുകയാണെന്ന് കൂടെയുണ്ടായിരുന്നവരെ ധരിപ്പിച്ച ശേഷം ജെയ്‌സണും ബിജുവും വീണ്ടും ആനയിറങ്കല്‍ ഡാമില്‍ എത്തി. ഇവിടെ കുളിക്കാന്‍ ശ്രമിക്കുമ്പോള്‍ അപകടത്തില്‍ പെട്ടതെന്നാണ് നിഗമനം. ആനയിറങ്കലിന് സമീപം ജെയ്‌സന്റെ വാഹനം കിടക്കുന്നത് കണ്ട ചില നാട്ടുകാരാണ് ഡാം സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചത്.
Read Also: കമ്പമല വനപ്രദേശത്ത് വീണ്ടും കാട്ടുതീ; സ്വാഭാവിക തീയല്ല പടരുന്നത്, ദുരൂഹതയുണ്ടെന്ന് മാനന്തവാടി ഡിഎഫ്ഒ
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തിയാണ് നടപടികള്‍ ആരംഭിച്ചത്. മൂന്നാറില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ജലാശയത്തില്‍ പരിശോധന നടത്തി. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ജെയ്‌സന്റെ മൃതദേഹം ജലാശയത്തില്‍ നിന്ന് ലഭിച്ചു. ബിജുവിന്റെ മൃതദേഹം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളില്‍ നിന്നും രണ്ട് സ്‌കൂബ ടീമുകളും കൂടി എത്തി തിരച്ചില്‍ ആരംഭിച്ചു. മൂന്നരയോടെയാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

