വായ്പാ കുരുക്കിൽ ശ്വാസം മുട്ടുന്ന ഇന്ത്യക്കാർ; വരുമാനത്തിന്റെ 33 ശതമാനത്തിലധികവും ഉപയോ​ഗിക്കുന്നത് തിരിച്ചടവിന്

Loan Repayment

പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് ഇന്ത്യയിലൊട്ടാകെയായി മൂന്ന് ലക്ഷം പേരില്‍ നടത്തിയ സര്‍വെയിൽ ഇന്ത്യക്കാർ വരുമാനത്തിന്റെ 33 ശതമാനത്തിലധികവും വായ്പാ തിരിച്ചടവിനാണ് ഉപയോ​ഗിക്കുന്നതെന്ന് റിപ്പോർട്ട്. ‘ഇന്ത്യ എപ്രകാരം ചെലവഴിക്കുന്നു’ എന്ന തലക്കെട്ടിൽ പുറത്തുവിട്ട റിപ്പോർട്ടിന്റെ ഉള്ളടക്കം ഉയര്‍ന്ന-ഇടത്തരം വരുമാനക്കാര്‍ വരുമാനം എങ്ങനെ ചെലവഴിക്കുന്നു എന്നതാണ്.

ഉയര്‍ന്ന-ഇടത്തരം വരുമാനക്കാര്‍ക്കിടയിൽ വരുമാനത്തിന്റെ നല്ലൊരു പങ്ക് വായ്പാ തിരിച്ചടവിനാണ് ഉപയോ​ഗിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സുഹൃത്തുക്കള്‍, ബന്ധുക്കള്‍, പ്രാദേശിക വായ്പാദാതാക്കള്‍ എന്നിവരെയാകാം താഴ്ന്ന വരുമാനക്കാരിലേറെയും വായ്പക്കായി സമീപിക്കുന്നത്.

Also Read: വളരുന്ന കോർപറേറ്റുകൾ: ഇന്ത്യയിലെ ഏറ്റവും വലിയ 10 കോർപ്പറേറ്റുകളുടെ ആസ്തി1.1 ട്രില്യൺ ഡോളറായി ഉയർന്നുവെന്ന് റിപ്പോർട്ട്

അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനും കടംവീട്ടുന്നതിനുമാണ് താഴ്ന്ന ശമ്പളമുള്ളവർ വരുമാനത്തിന്റെ സിംഹഭാ​ഗവും ഉപയോ​ഗിക്കുന്നത്. ഉയർന്ന ശമ്പളമുള്ള വിഭാ​ഗത്തിൽ ഉൾപ്പെടുന്നവർ നിർബന്ധിതവും വിവേചനപരവുമായ ചെലവുകള്‍ക്കായാണ് വരുമാനത്തിലേറെ ഭാഗവും ഉപയോ​ഗിക്കുന്നത്. വായ്പാ തിരിച്ചടവും ഇന്‍ഷുറന്‍സ് പ്രീമിയവുമാണ് നിർബന്ധിത ചെലവിലുൾപ്പെടുന്നത്. ഓണ്‍ലൈന്‍ ഗെയിം, അവധിക്കാലയാത്ര, പുറത്തുനിന്നുള്ള ഭക്ഷണം, വിനോദം, വസ്ത്രം തുടങ്ങിയവയാണ് വിവേചന ചെലവുകളില്‍ ഉള്‍പ്പെടുന്നത്.

വാഹനങ്ങള്‍, ആഡംബര വസ്തുക്കള്‍, അവധിക്കാല യാത്ര എന്നീ ചെലവുകൾക്കാണ് ഉയര്‍ന്ന വരുമാനക്കാര്‍ കൂടുതലായി വായ്പയെടുക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News