ലയണല്‍ മെസ്സിയും ജോര്‍ഡി ആല്‍ബയും ഇല്ലാതെയിറങ്ങിയ ഇന്റർ മയാമിക്ക് സമനിലക്കുരുക്ക്. ഫ്ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ലി ഹോം സ്റ്റേഡിയത്തിൽ എഫ് സി സിന്‍സിനാറ്റിയാണ് മയാമിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ഗോൾ നേടിയില്ല.
ഈ ആഴ്ച ആദ്യം നടന്ന എം എല്‍ എസ് ഓള്‍ സ്റ്റാര്‍ ഗെയിം ഒഴിവാക്കിയതിന് മെസിയും ആല്‍ബയും സസ്പെന്‍ഷനിലാണ്. ഇതിന് മുമ്പുള്ള മത്സരത്തിൽ സിൻസിനാറ്റിയോട് 3-0 ന് മയാമി പരാജയപ്പെട്ടിരുന്നു. സപ്പോര്‍ട്ടേഴ്സ് ഷീല്‍ഡിൽ മുന്നിട്ടുനിൽക്കുന്ന ഫിലാഡല്‍ഫിയയുടെ (50 പോയിന്റ്) പിന്നിലുള്ള മയാമിക്ക് (42 പോയിന്റ്) ഈ മത്സരത്തിൽ ഒരു പോയിന്റ് നേടാനായി.
Read Also: ആഫ്രിക്കന്‍ വനിതാ ചാമ്പ്യന്മാരായി നൈജീരിയ; മൊറോക്കോയെ തകര്‍ത്ത് പത്താം വാഫ്‌കോണ്‍ കിരീടം
മെസ്സി പുറത്തായതോടെ, ലൂയിസ് സുവാരസിലും ടാഡിയോ അലന്‍ഡെയിലുമായിരുന്നു മയാമിയുടെ പ്രതീക്ഷ. ആല്‍ബ പുറത്തായതും മഞ്ഞക്കാര്‍ഡ് കാരണം മാക്‌സി ഫാല്‍ക്കണിനെ നഷ്ടമായതും കാരണം ഇടതുഭാഗത്തെ ബാക്ക് സൈഡിൽ ബെഞ്ച ക്രെമാഷിയെയാണ് ഇന്റര്‍ മയാമി നിർത്തിയത്.
Key Words: inter miami, lionel messi, jordi alba
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

