ഈ സീസണിലെ ഐ പി എൽ തുടക്കവും ഒടുക്കവും വെടിക്കെട്ട് നടത്തി സൺ റൈസേഴ്സ് ഹൈദരാബാദ് (എസ് ആർ എച്ച്). ആദ്യ മത്സരത്തിൽ ഐ പി എല്ലിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സ്കോർ ആണ് ഹൈദരാബാദ് നേടിയിരുന്നത്. അവസാന മത്സരത്തിൽ മൂന്നാമത്തെ വമ്പൻ സ്കോറും നേടാൻ സാധിച്ചു. അതേസമയം, ചരിത്രത്തില്‍ ആദ്യമായി ചെന്നൈ സൂപ്പര്‍ കിങ്സ് (സി എസ് കെ) അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ഡൽഹിയിൽ നടന്ന മത്സരത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (കെ കെ ആർ) ആണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. ഹൈന്റിച്ച് ക്ലാസന്‍ 39 പന്തില്‍ പുറത്താകാതെ നേടിയ 105 റണ്‍സ് ആണ് വിജയത്തിൽ നിർണായകമായത്. ഹൈദരാബാദ് മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 278 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയത്. ട്രാവിസ് ഹെഡ് (40 പന്തില്‍ 76), അഭിഷേക് ശര്‍മ (16 പന്തില്‍ 32) എന്നിവരും തിളങ്ങി. ഹൈദരാബാദ് നേരത്തേ ലീഗിൽ നിന്ന് പുറത്തായിട്ടുണ്ട്.
Read Also: ചെൽസി, സിറ്റി, ന്യൂകാസിൽ കൂടി ചാമ്പ്യൻസ് ലീഗിലേക്ക്
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയാണ് ചെന്നൈ സീസൺ അവസാനിപ്പിച്ചത്. എന്നാൽ, അവസാനസ്ഥാനത്ത് നിന്ന് നില മെച്ചപ്പെടുത്താനായില്ല. രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് ഒമ്പതാം സ്ഥാനത്ത് എത്താന്‍ ചെന്നൈയ്ക്ക് 122 റണ്‍സില്‍ താഴെ ഗുജറാത്തിന് ഓള്‍ ഔട്ട് ആക്കണമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

