പാരാപവർലിഫ്റ്റിങ്ങിൽ വെങ്കലത്തിളക്കവുമായി ജണ്ടു കുമാർ; കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

Commonwealth Games 2026

കോമൺവെൽത്ത് ​ഗെയിംസിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ. ഇന്ത്യൻ താരം ജണ്ടു കുമാർ പാരാപവർലിഫ്റ്റിങ്ങിൽ വെങ്കലം നേടി. ഹെവിവെയ്റ്റ് പാരാ പവർലിഫ്റ്റിംഗ് ഇനത്തിലാണ് 28കാരനായ ജണ്ടു കുമാറിന്റെ മെഡൽനേട്ടം. 181, 190 കിലോഗ്രാമുകൾ വിജയകരമായി പൂർത്തിയാക്കി, 130.9 പോയിന്റുകൾ നേടിയാണ് ജണ്ടുവിന്റെ തകർപ്പൻ ജയം.

ഇതേ ഇനത്തിൽ മറ്റൊരു ഇന്ത്യൻ താരം സുധീർ 114.1 പോയിന്റുമായി ആറാമതെത്തി. നൈജീരിയയുടെ ഇദ്രിസ് റിലുവാനാണ് സ്വർണം. 208 കിലോഗ്രാം ഉയർത്തി 132.8 പോയിന്റുമായാണ് ഇദ്രിസ് റിലുവാൻ സ്വർണത്തിൽ മുത്തമിട്ടത്.199 കിലോ ഉയർത്തി 131 പോയിന്റുമായി ഇംഗ്ലണ്ടിന്റെ മാത്യു ഹാർഡിംഗ് വെള്ളി നേടി.

ALSO READ: ഉത്തരേന്ത്യൻ യാഥാർഥ്യങ്ങളെ ഒപ്പിയെടുത്ത് ‘സൈലന്റ് സോൾ’; ജനങ്ങളുടെ ദുരിതജീവിതം തുറന്നുകാട്ടി ബെച്ചു ചെറുവാടിയുടെ ഡോക്യുമെന്ററി

ബിഹാർ സ്വദേശിയാണ് ജണ്ടു കുമാർ. അതേസമയം പുരുഷന്മാരുടെ ലൈറ്റ്‌വെയ്റ്റ് പാരാ പവർലിഫ്റ്റിംഗ് ഇനത്തിൽ ഇന്ത്യയ്ക്ക് മെഡൽ നഷ്ടമായി. ഇന്ത്യയുടെ അശോക് മാലിക് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 143.8 പോയിന്റാണ് അശോക് മാലിക് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ മാർക്ക് സ്വാൻ 153.9 പോയിന്റുമായി സ്വർണ്ണം നേടിയപ്പോൾ നൈജീരിയയുടെ റോളണ്ട് എസുറുയികെ (153.9) വെള്ളിയും മലേഷ്യയുടെ ബോണി ബുന്യൗ ഗസ്റ്റിൻ (153.5) വെങ്കലവും സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News