
ഉപകരണക്ഷാമം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ മുടങ്ങി ലജ്ജിക്കാം എന്ന തലക്കെട്ടില്‍ യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍ എന്ന തരത്തില്‍ മലയാള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി കെ അനില്‍കുമാറിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. ഡോ ഹാരിസ് പറഞ്ഞതും അതില്‍ നിന്ന് മാധ്യമങ്ങള്‍ കേട്ടെടുത്തതുമായ കാര്യങ്ങളെയാണ് അനില്‍കുമാര്‍ കൃത്യമായി തുറന്നുകാട്ടിയത്.സ്വകാര്യമേഖലയെ സഹായിക്കാന്‍ ലിത്തോക്സ്റ്റ് പ്രോബ് കുത്തിയൊടിക്കുന്നു: അത് വില കൂട്ടി വാങ്ങാന്‍ കമ്മീഷന്‍ അടിക്കുന്നു എന്നതരത്തിലാണ് വാര്‍ത്ത മലയാള മനോരമയില്‍ വന്നത്.
പല സര്‍ജറികളില്‍ ഒന്നു വൃക്കയിലെ കല്ലു നീക്കുന്നത്. അതിനു് നല്ല യന്ത്രം സര്‍ക്കാര്‍ വാങ്ങി നല്‍കിയിട്ടുണ്ട് .സര്‍ജറി നടത്തിയാല്‍ ചിലപ്പോള്‍ അതിന്റെ ഒരു ഘടകമായ ലിത്തോ ക്ലസ്റ്റ് പ്രോബ് ഒടിഞ്ഞു പോകും. 32000രൂപാ വിലയുള്ള അത് ഇടക്കിടെ ഒടിയുന്നതിനാല്‍ മുന്നോ നാലോ എണ്ണം മുന്‍കൂര്‍ വാങ്ങി വയ്ക്കും അത് ആശുപത്രി വികസന സമിതി യാണു നിയമങ്ങള്‍ പാലിച്ച് ചെയ്യാറുള്ളതെന്നുമാണ് അനില്‍കുമാര്‍ തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഡോ.. ഹാരിസ് പറഞ്ഞതും
മാധ്യമങ്ങൾ കേട്ടതും..
മനോരമഹാപ്പി ..
മാധ്യമങ്ങൾ ഹാപ്പി.
വീണു കിട്ടിയ നിധിപോലെ ഡോ: ഹാരിസ് .
അദ്ദേഹത്തിനു് ചെറിയ പരാതിയേയുള്ളു..
പ്രതിമാസം 250 വീതം സർജറി നടക്കുന്ന ഒരു ഡിപ്പാർട്ടുമെൻ്റു തലവാനാണു്.
പല സർജറികളിൽ ഒന്നു് വൃക്കയിലെ കല്ലു നീക്കുന്നത്. അതിനു് നല്ല യന്ത്രം സർക്കാർ വാങ്ങി നൽകിയിട്ടുണ്ട് ..
സർജറി നടത്തിയാൽ ചിലപ്പോൾ അതിൻ്റെ ഒരു ഘടകമായ ലിത്തോ ക്ലസ്റ്റ് പ്രോബ് ഒടിഞ്ഞു പോകും. 32000രൂപാ
വിലയുള്ള അത് ഇടക്കിടെ ഒടിയുന്നതിനാൽ മുന്നോ നാലോ എണ്ണം മുൻകൂർ വാങ്ങി വയ്ക്കും.
അത് ആശുപത്രി വികസന സമിതി
യാണു് നിയമങ്ങൾ പാലിച്ച് ചെയ്യാറുള്ളത്:
അപ്പോൾ വരുന്നു ഒരു പത്രവാർത്ത:
ഏതു പത്രം ..
എന്നും എന്തും എഴുതൂ ന്നവർ..
അവർ എഴുതി:
സ്വകാര്യമേഖലയെ സഹായിക്കാൻ
ലിത്തോക്സ്റ്റ് പ്രോബ് കുത്തിയൊടിക്കുന്നു:
അത് വില കൂട്ടി വാങ്ങാൻ കമ്മീഷൻ അടിക്കുന്നു ..
മനുഷ്യാവകാശ കമ്മിഷൻ കേസ് എടുക്കുന്നു: ജീവനക്കാർ കയറിയിറങ്ങുന്നു ‘അതിനിടയിൽ
പ്രോബിൻ്റെ വില കൂടി:
32000 എന്നത് 41000 ആയി..
ഹൈദരാബാദിലെ കമ്പനി ഒറ്റയടിക്ക്
30 % വില കൂട്ടിയത് ആശുപത്രി അധികാരികൾക്ക് പ്രശ്നമായി ..
പത്ര വാർത്ത – കേസ്..
മുമ്പ് കോ വിഡ് വന്നു് ലോക്സാണായപ്പോൾ 530 രൂപക്ക് മുമ്പു കിട്ടിയിരുന്ന കിറ്റ് കിട്ടാതായി. അത് പെട്ടെന്നു് 10000 എണ്ണം വാങ്ങാൻ മന്ത്രി തീരുമാനിച്ചു. വില 1500 രൂപയായി.
ലോക് ഡൗൺ കാലത്ത് ദുരന്തനിവാരണ നിയമം ഉണ്ട്. വിലപേശാൻ സമയമില്ല
എന്നിട്ടും വിളി കേട്ടു ..
” കോവിഡ് കള്ളി”
ശൈലജ ടീച്ചറെ അപമാനിച്ചവർ പറയുന്നു. ഒരു നിയമവും ചട്ടവുംനോക്കാതെ ഡോക്ടർ പറഞ്ഞത് വാങ്ങിച്ചു കൊടുത്തേക്കണം:
പ്രശ്നം പണമില്ലാത്തതല്ല.
സിസ്റ്റം: തന്നെ ..
അതിൽ മാധ്യമങ്ങൾ /കോടതി/സിഎജി / നിയമം/ആസിറ്റ് / ഉദ്യാഗസ്ഥർ
ഏവരും ഉണ്ട്..
മാധ്യമങ്ങൾ ഇതൊന്നും മിണ്ടില്ല:
അവർ പറയുന്നത് ആരോഗ്യ കേരളം,
പ്രതിസന്ധിയാലാണോ?
രണ്ടു ലക്ഷം കോടിയുടെ കേരള ബഡ്ജറ്റിൽ 11000 കോടി രൂപയുടെ ആരോഗ്യ ബഡ്ജറ്റ് രാജ്യത്ത് ഏറ്റവും കൂടുതൽ.
രാജ്യത്ത് ഏറ്റവും മികച്ച ആരോഗ്യ സംവിധാനം നിലവിൽ വന്നതിനാൽ
കേന്ദ്ര ധനകാര്യ കമ്മിഷൻ്റെ മാനദണ്ഡങ്ങൾ പ്രകാരം കേരളത്തിനു വിഹിതം കുറവ്.
പി എം ശ്രി /ആയുഷ്മാൻ ഭാരത് പദ്ധതി
ക ളുടെ ഭാഗമായി മോദിയുടെ പടം വയ്ക്കാത്തതിനാൽ കേന്ദ്രം നൽകേണ്ട പണം നിഷേധിക്കുന്നു ..
ഇതിനിടയിലും രാജ്യത്ത് ഒന്നാം സ്ഥാനത്താണു് കേരളം ..
തല കുനിക്കില്ല ആരാഗ്യ കേരള മികവുകൾ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here