ആരോപണങ്ങളുടെ കാർമേഘങ്ങൾ സത്യത്തിന്റെ സൂര്യ വെളിച്ചത്തിൽ ഒലിച്ചുപോയി; നിലമ്പൂരിൽ പ്രതീക്ഷിക്കുന്നത് തുടർഭരണം ഉറപ്പാക്കാൻ കഴിയുന്ന ജനവിധി; അഡ്വ. കെ അനിൽകുമാർ

തുടർഭരണം ഉറപ്പാക്കാൻ കഴിയുന്ന ജനവിധിയാണ് നിലമ്പൂരിൽ പ്രതീക്ഷിക്കുന്നതെന്ന് അഡ്വ. കെ അനിൽകുമാർ. അസന്നിഗ്ധമായ വികസന മുന്നേറ്റങ്ങളുടെ നിറവിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ നിർമ്മിക്കപ്പെട്ട ആരോപണങ്ങളുടെ കാർമേഘങ്ങൾ സത്യത്തിന്റെ സൂര്യ വെളിച്ചത്തിൽ ഒലിച്ചുപോയി.

കേരളത്തിലെ ജനങ്ങൾക്ക് നിലമ്പൂരിനു വേണ്ടി വോട്ട് ചെയ്യാൻ കഴിയുന്ന സുവർണ്ണ അവസരമാണ്. മുൻപും നിലമ്പൂരിലെ ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം ആണ്. അത്തരത്തിൽ ഒരു ജനവിധി ഇത്തവണയും ഉണ്ടാകും.

ALSO READ: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

അൻവർ നിലമ്പൂരിൽ പണ്ടും ഘടകമായിരുന്നില്ല. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തിലാണ് അൻവർ മുന്നേറിയിട്ടുള്ളത്. മുഹമ്മദ് റിയാസ് നിലമ്പൂരിനെ അവഗണിച്ചു എന്ന് ആരോപണം അൻവർ ഉയർത്തി. അതിനുള്ള ചുട്ട മറുപടി അവിടെ മലയോര പാതകളിലൂടെ സഞ്ചരിക്കുന്ന ജനങ്ങൾ നൽകും. നിലമ്പൂരിലെ വികസനം കാണുന്ന ജനങ്ങൾ മനസ്സിലാക്കും. ആയിരം കോടി രൂപ നിലമ്പൂരിന്റെ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിട്ടുണ്ട്. ഈ കണക്കുകളുമായാണ് എൽഡിഎഫ് ജനങ്ങളിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News