ബിജെപി കൗൺസിലർ ആർ സുഗതൻ ഹൈക്കോടതിയിൽ; സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി തേടി ഹർജി

sugathan

കാപ്പ കേസ് പ്രതിയായ തിരുവനന്തപുരം നഗരസഭയിലെ ബി ജെപി കൗൺസിലർ ആർ സുഗതൻ ഹൈക്കോടതിയെ സമീപിച്ചു. കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി തേടിയാണ് ഹർജി. സത്യപ്രതിജ്ഞ ചെയ്യാനായി ജയിലിൽ നിന്ന് വിട്ടയയ്ക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ ചെയ്യണമെന്ന ഹൈക്കോടതി വിധി നടപ്പാക്കേണ്ടതുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. കാപ്പ ചുമത്തി ജയിലിൽ അടച്ചത് കാരണം സത്യപ്രതിജ്ഞ ചെയ്യാനാകുന്നില്ല. സത്യപ്രതിജ്ഞ ചെയ്യുന്നതിൽ നിന്ന് സർക്കാർ തടയുന്നുവെന്നാണ് ആരോപണം. ഹർജി കോടതി പിന്നീട് പരിഗണിക്കും.

ALSO READ: കൊച്ചിയിൽ ചരിഞ്ഞ കെട്ടിടം പൊളിച്ച് മാറ്റും; ചിലവ് കെട്ടിട ഉടമയിൽ നിന്ന് ഈടാക്കും

വട്ടിയൂർക്കാവ് സ്റ്റേഷനിൽ മാത്രം രണ്ട് വധശ്രമം ഉൾപ്പെടെ ഏഴ് കേസുകളിൽ പ്രതിയാണ് ഇയാൾ. കഴിഞ്ഞ മാർച്ചിൽ ക്ഷേത്രത്തിൽ വച്ച് സിപിഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒന്നാംപ്രതി കൂടിയാണ്.

വീടുകയറി ആക്രമണം നരഹത്യാശ്രമം, സ്ത്രീകളോട് അപമര്യാതയായി പെരുമാറൽ, പൊതു സ്ഥലത്ത് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കൽ തുടങ്ങിയ മറ്റ് കേസുകളും ഉണ്ട്. വട്ടിയൂർക്കാ സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും ഉൾപ്പെട്ടയാൾ കൂടിയാണ് സുഗതൻ.  വി കെ പ്രശാന്ത് എംഎൽഎ ആയിരിക്കെ ആക്രമിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News