കതിര്‍ അവാര്‍ഡ് 2023; മികച്ച ജൈവകര്‍ഷകന്‍ രാജന്‍ ബാബു, മികച്ച കര്‍ഷക ലില്ലി മാത്യു

കാര്‍ഷിക മേഖലയിലെ മികവിന് കൈരളി ടി വി നല്‍കുന്ന കതിര്‍ അവാര്‍ഡ് കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഹയ്യാത്ത് റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ ഭരത് മമ്മൂട്ടിയാണ് അവാര്‍ഡ് വിതരണം ചെയ്തത്.

Also Read : കര്‍ഷകരെ ഉയര്‍ത്താനുള്ള മമ്മൂട്ടി സാറിന്റെ മനസിന് നന്ദി; മികച്ച കര്‍ഷക ലില്ലി മാത്യു

കേരളത്തിലെ മികച്ച ജൈവകര്‍ഷകന്‍, മികച്ച കര്‍ഷക, മികച്ച കര്‍ഷക പരീക്ഷണാത്മക കര്‍ഷകന്‍ എന്നീ വിഭാഗങ്ങളിലായി മൂന്ന് അവാര്‍ഡുകള്‍ നല്‍കി. മികച്ച ജൈവകര്‍ഷകനായി രാജന്‍ ബാബുവും മികച്ച കര്‍ഷകയായി ലില്ലി മാത്യുവും മികച്ച പരീക്ഷണാത്മക കര്‍ഷകന്‍ പി ബി അനീഷും മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം ആശ ഷാജനും നേടി.

ഐ ബി സതീഷ് എംഎല്‍എയും കാര്‍ഷിക വിദഗ്ധന്‍ ജി എസ് ഉണ്ണികൃഷ്ണനും അടങ്ങുന്ന ജൂറി, ആയിരത്തോളം അപേക്ഷകരില്‍ നിന്നാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഇവരെ കൂടാതെ പ്രത്യേക അവാര്‍ഡിനായി മമ്മൂട്ടി കാര്‍ഷിക മേഖലയിലെ ഒരു അപൂര്‍വ്വ വ്യക്തിത്വത്തെ തെരഞ്ഞെടുത്തു.

Also Read : കതിര്‍ അവാര്‍ഡ്; മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം ആശാ ഷാജന്‍

മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ ഭരത് മമ്മൂട്ടി, മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി, മേയര്‍ ആര്യ രാജേന്ദ്രന്‍, മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ഡയറക്ടര്‍മാരായ അഡ്വക്കേറ്റ് എം എം മോനായി, എ വിജയരാഘവന്‍, സി കെ കരുണാകരന്‍, വി കെ മുഹമ്മദ് അഷറഫ്, എ കെ മൂസ മാസ്റ്റര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here