ഇടുക്കി ജില്ലയിൽ കനത്ത പോളിംഗ്. ജില്ലയിലെ 5 മണ്ഡലങ്ങളിലും മികച്ച പോളിംഗ് രേഖപ്പെടുത്തി. ജില്ലയിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ഉടുമ്പൻചോല മണ്ഡലത്തിലും കുറവ് രേഖപ്പെടുത്തിയത് ഇടുക്കി മണ്ഡലത്തിലുമാണ്. പോളിംഗ് ശതമാനം വർധിച്ചതോടെ വിജയ പ്രതീക്ഷയിലാണ് മുന്നണികൾ.
വോട്ടെടുപ്പ് തുടങ്ങി ആദ്യഘട്ടം മുതൽ മികച്ച പോളിംഗ് ആണ് മലയോര ജില്ലയായ ഇടുക്കിയിൽ രേഖപ്പെടുത്തിയത്. ജില്ലയിൽ ആകമാനം 77.14 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ 79.51 ശതമാനം വോട്ട് രേഖപ്പെടുത്തിയ ഉടുമ്പന്‍ചോല മണ്ഡലമാണ് പോളിങ്ങില്‍ മുന്നില്‍. ഇടുക്കി മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം. 75.40.രേഖപ്പെടുത്തിയത്. തൊടുപുഴ 75.97, പീരുമേട് 77.50, ദേവികുളം 77.86 ശതമാനം എന്നിങ്ങനെയാണ് ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ പോളിംഗ്. തപാൽ വോട്ടുകൾ വരുന്നതോട് കൂടി വോട്ടിംഗ് ശതമാനത്തിൽ വർധനവുണ്ടായേക്കാം.
ALSO READ: വിധിയെഴുതി തൃശൂരും; ജില്ലയിൽ ഇത്തവണയും മികച്ച പോളിംഗ്
രാവിലെ മുതൽ തന്നെ ജില്ലയിലെ ബൂത്തുകളിൽ തിരക്ക് അനുഭവപ്പെട്ടിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രൻ കുഞ്ഞിതണ്ണി ബൂത്തിലും മുൻ മന്ത്രിയും MLA യുമായ M M മണി ബൈസൻ വാലി ബൂത്തിലും, മന്ത്രി റോഷി അഗസ്റ്റിൻ വാഴത്തോപ്പ് VHSC ബൂത്തിലും CPIM ജില്ലാ സെക്രട്ടറി സിവി വർഗീസ് തങ്കമണിയിലും നടൻ ആസിഫ് അലി തൊടുപുഴ കുമ്മുങ്കല്ല് ബുത്തിലും വോട്ട് രേഖപ്പെടുത്തി. സ്ഥാനാർത്ഥികൾ രാവിലെ മുതൽ ബൂത്തുകൾ സന്ദർശിച്ചു. മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നുമില്ലാതെ ജില്ലയിൽ വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

