കേരള സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കി; സഭയിൽ നടന്നത് വിശദമായ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും

kerala assembly-private-university-bill

കേരള സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കി. പൊതു സര്‍വകലാശാല പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തരാക്കിയെന്നും ഇതിന് ശേഷമാണ് സ്വകാര്യ സര്‍വകലാശാലകള്‍ കൊണ്ടുവരുന്നെതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു നിയമസഭയില്‍ പറഞ്ഞു.

വിശദമായ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷമാണ് കേരള നിയമസഭ സ്വകാര്യ സര്‍വകലാശാല ബില്‍ പാസാക്കിയത്. പൊതു സര്‍വകലാശാല പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തരാക്കിയെന്നും ഇതിനുശേഷമാണ് സ്വകാര്യ സര്‍വകലാശാലകള്‍ കൊണ്ടുവരുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു നിയമസഭയില്‍ പറഞ്ഞു.

Read Also: കേരളാ പി.എസ്.സിയുടെ പ്രവര്‍ത്തനം കുറ്റമറ്റ രീതിയിൽ, യാതൊരു ആശങ്കയ്ക്കും ഇടമില്ല; മുഖ്യമന്ത്രി

ഉമ്മന്‍ ചാണ്ടി സർക്കാരിന്റെ കാലത്ത് നടന്നത് ലേലം വിളിയാണെന്നും യാതൊരു ബില്ലും നിയമസഭയ്ക്ക് മുന്നില്‍ കൊണ്ടുവന്നില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേസമയം, മന്ത്രിയുടെ പരാമര്‍ശം രേഖയില്‍ നിന്ന് നീക്കണമെന്ന് പി സി വിഷ്ണുനാഥ് എം എല്‍ എ ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് നടന്നത് ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് ആണ്. ഈ പരിപാടിയെ ലേലംവിളി എന്ന് വിളിച്ച പരാമര്‍ശം ഒഴിവാക്കണം എന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. പരിശോധിച്ചു നടപടി സ്വീകരിക്കാമെന്ന് സ്പീക്കര്‍ മറുപടി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News