
പരമ്പരാഗതമായ യുഡിഎഫ് ബജറ്റുകളെ അനുസ്മരിപ്പിക്കുന്ന വിധം ടോക്കൺ ബജറ്റ് ആണ് വി ഡി സതീശൻ അവതരിപ്പിച്ചതെന്ന നിരീക്ഷണം ശക്തമാകുന്നു. ബജറ്റ് അവതരണത്തിന് ശേഷം മുൻധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഉൾപ്പടെ പങ്കെടുത്ത കൈരളി ന്യൂസിന്‍റെ സംവാദപരിപാടിയായ ന്യൂസ് ആൻഡ് വ്യൂസിലാണ് ഇക്കാര്യം ചർച്ചയായത്. പരിപാടിയുടെ അവതാരകനും കൈരളി ടിവി ന്യൂസ് ഡയറക്ടറുമായ ശരത് ചന്ദ്രനാണ് ഇക്കാര്യം ആദ്യം മുന്നോട്ടുവെച്ചത്.
നിസാരമായ ടോക്കൺ തുക വെച്ച് സർക്കാർ പദ്ധതികൾക്ക് തുടക്കം കുറിച്ചു എന്ന് തോന്നിപ്പിക്കുന്ന വിസ്മയവിദ്യയാണ് ഇത്തവണത്തെ ബജറ്റെന്ന് ശരത് ചന്ദ്രൻ പറഞ്ഞു. ഒറ്റ ഉദാഹരണം കൊണ്ട് ഇത് മനസ്സിലാക്കാം. ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം ഇൻഷുറൻസ് കവറേജ് നൽകുന്ന ഏതാണ്ട് 7500 കോടിയോളം വേണ്ട സ്കീമിന് ബജറ്റിൽ വെച്ചിട്ടുള്ളത് വെറും 10 കോടി രൂപ മാത്രമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വളരെ കാലം മുമ്പ് തന്നെ യു.ഡി.എഫിന്‍റെ ഈ ടോക്കൻ ബജറ്റ് രീതി താൻ ചൂണ്ടിക്കാട്ടിയതാണെന്ന് മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ചൂണ്ടിക്കാട്ടി. ഒരുപാട് കാര്യങ്ങൾ പറയുകയും, അതിന് വളരെ ചെറിയ തുക വകയിരുത്തുകയും ചെയ്യും. അതുവഴി ബജറ്റ് അവതരിപ്പിക്കുന്ന മന്ത്രിക്ക് കൈയടി നേടാം, എന്നാൽ കാര്യങ്ങളൊട്ട് നടക്കുകയുമില്ലെന്ന് തോമസ് ഐസക് പറഞ്ഞു. ഈ ടോക്കൻ ബജറ്റ് രീതി ശരിക്കും അവസാനിപ്പിച്ചത് 2016ൽ എൽഡിഎഫ് സർക്കാർ ആണെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബിവന്നതോടെ, ടോക്കൻ വെക്കേണ്ട ആവശ്യം ഇല്ലാതായി. പ്രോജക്ട് പ്രഖ്യാപിച്ചാൽ, അതിന് ആവശ്യമായ പണം വകയിരുത്താൻ കിഫ്ബിയിലൂടെ സാധിച്ചു. അന്ന് അവസാനിപ്പിച്ച ടോക്കൻ സമ്പ്രദായമാണ് യു.ഡി.എഫ് സർക്കാരിന്‍റെ ആദ്യ ബജറ്റിലൂടെ തിരിച്ചുവന്നതെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.
Also Read- ‘നെഹ്റുവിയൻ ലെഫ്റ്റ് അല്ല, വി.ഡി സതീശൻ മോദിഭരണത്തിന്‍റെ ആരാധകൻ’
ടോക്കൻ ബജറ്റ് എന്ന നിരീക്ഷണം കൌതുകകരവും രസകരവുമായി തോന്നിയെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രമുഖ ധനകാര്യവിദഗ്ദനും മാധ്യമപ്രവർത്തകനുമായ ജോർജ് ജോസഫ് ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

