അമ്പമ്പോ വില ഇതെങ്ങോട്ട്! സ്വർണവില ഇന്നും കൂടി

gold rate today

സംസ്ഥാനത്ത് സ്വർണ വില ഇന്നും കൂടി. 360 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,09,320 രൂപയായി ഉയർന്നു.

ഇന്നലെ 1,08,960 രൂപയിലായിരുന്നു കേരളത്തിൽ സ്വർണവ്യാപാരം നടന്നത്. തുടർച്ചയായി വില കുറഞ്ഞതിന് ശേഷം കഴിഞ്ഞ ദിവസങ്ങളിലായി വില കൂടുകയാണ്. ജൂൺ ആദ്യം 1,14,560 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വില ഉണ്ടായിരുന്നത്. ഇവിടെ നിന്നാണ് വില കുറഞ്ഞ് 1,06,800 രൂപയിലേക്ക് എത്തിയത്. ജൂൺ പത്തിന് രാവിലെ 109160 രൂപയും പിന്നീട് വൈകിട്ടോടെ 108360 രൂപയിലേക്കും ഒരു പവൻ സ്വർണത്തിന്റെ വില കുറഞ്ഞു. പിന്നീട് ജൂൺ 11ന് 1,06,800 രൂപയിലേക്ക് നിരക്ക് കുറഞ്ഞു. ഇതായിരുന്നു ജൂൺ മാസത്തിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്ക്.

ALSO READ: അഡ്വ. കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കൽ, ദേവസ്വം മന്ത്രി അറിയാതെ എങ്ങനെ നിയമനം നടന്നു?: പിണറായി വിജയൻ

അതേസമയം 13,665 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. 45 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. സ്വർണത്തിന് വില കൂടുന്നത് സാധാരണക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഒരു പവൻ സ്വർണം വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയുമടക്കം ഏതാണ്ട് 1,30,000 രൂപയോളമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News