ഇന്ന് സ്വർണത്തിന്റെ പോക്ക് എങ്ങോട്ട്? കുതിപ്പോ, കിതപ്പോ?

kerala gold price today

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ 1,12,960 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്നും ഇതേ നിരക്കിൽ ആണ് സ്വർണവില തുടരുന്നത്.

ഇന്നലെ രാവിലെ 1,12,160 രൂപയായിരുന്നു സ്വർണവില. വൈകീട്ടോടെ വില കൂടി 1,12,960 രൂപയിലേക്ക് എത്തുകയായിരുന്നു. ഏപ്രിൽ 23ന് 1,13,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

ALSO READ: നോയിഡ സമരം; തൊഴിലാളികളെ വേട്ടയാടി സമരത്തെ ഇല്ലാതാക്കാൻ ശ്രമം, പൊലീസിന്റേത് ജനാധിപതിവിരുദ്ധ സമീപനം; ‍ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ

അതേസമയം 14,120 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില ഇന്നലെയും ഇതേ നിരക്കിൽ തന്നെയാണ് വ്യാപാരം നടന്നത്. അതേസമയം ഏപ്രിൽ 18, 19 ദിവസങ്ങളിലായിരുന്നു ഈ മാസത്തെ ഏറ്റവും ഉയ‌ർന്ന സ്വർണ നിരക്ക് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളിൽ പവന് 114,240 രൂപയും ​ഗ്രാമിന് 14,280 രൂപയുമായിരുന്നു ഉണ്ടായിരുന്നത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വ‍ർണനിരക്ക് രേഖപ്പെടുത്തിയത് ഏപ്രിൽ രണ്ടിനായിരുന്നു. പവന് 109,240 രൂപയും ​ഗ്രാമിന് 13,655 രൂപയുമായിരുന്നു അന്ന് ഉണ്ടായിരുന്നത്. ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകളാണ് കേരളത്തിലെ സ്വർണവിപണിയെയും ബാധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News